---
title: "കാട്ടാന കൃഷി നശിപ്പിച്ചു"
english_title: "Wiledelephant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317416/wiledelephant"
published_at: "2025-09-27T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7c9bc67c54_1000135688.jpg"
keywords: []
---

# കാട്ടാന കൃഷി നശിപ്പിച്ചു

> **Lead Summary:** ഇരിട്ടി: മലയോര മേഖലയിലും ആറളം പുനരധിവാസ മേഖലയിലും കാട്ടാനയുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആറളം ഫാം പുനരധിവാസ മേഖലയിൽ കനത്ത നാശനഷ്ടമാണ് ആന വരുത്തിവെച്ചത്. പുനരധിവാസ മേഖലയിൽ മൂന്നു കുളം മേഖലയിൽ ആറോളം തെങ്ങുകൾ കാട്ടാനകൾ നശിപ്പിച്ചു. ബ്ലോക്ക് 12ൽ ആനയ്ക്ക് മുമ്പിൽ പെട്ട യുവാവ് നന്ദു അത്ഭുതകരമായി ഓടി രക്ഷപ്പെട്ടു. ആനയ്ക്ക് സമീപത്തെത്തിയ നന്ദു ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ബ്ലോക്ക് 10 ൽ അംബിക മുരളയുടെ വീടിന് മുന്നിലെ വാഴ കവുങ്ങ് തുടങ്ങിയ കാർഷിക വിളകൾ കാട്ടാന നശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ആന ആക്രമണം അഴിച്ചുവിട്ടത്. പുനരധിവാസ മേഖലയിൽ അഞ്ചോളം ആനകളാണ് അക്രമകാരികളായി ഭീഷണി തീർക്കുന്നത്. വലിയ മഴയാന, ചെറിയ മഴയാന, കല്ലേരി കൊമ്പൻ, കോരി കൊമ്പൻ, മൊട്ടു കൊമ്പൻ എന്നിവയാണ് ഫാമിലെ ആക്രമകാരികളായ കാട്ടാനകൾകൾ.

## Article Content

ഇരിട്ടി: മലയോര മേഖലയിലും ആറളം പുനരധിവാസ മേഖലയിലും കാട്ടാനയുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആറളം ഫാം പുനരധിവാസ മേഖലയിൽ കനത്ത നാശനഷ്ടമാണ് ആന വരുത്തിവെച്ചത്. പുനരധിവാസ മേഖലയിൽ മൂന്നു കുളം മേഖലയിൽ ആറോളം തെങ്ങുകൾ കാട്ടാനകൾ നശിപ്പിച്ചു. ബ്ലോക്ക് 12ൽ ആനയ്ക്ക് മുമ്പിൽ പെട്ട യുവാവ് നന്ദു അത്ഭുതകരമായി ഓടി രക്ഷപ്പെട്ടു. ആനയ്ക്ക് സമീപത്തെത്തിയ നന്ദു ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ബ്ലോക്ക് 10 ൽ അംബിക മുരളയുടെ വീടിന് മുന്നിലെ വാഴ കവുങ്ങ് തുടങ്ങിയ കാർഷിക വിളകൾ കാട്ടാന നശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ആന ആക്രമണം അഴിച്ചുവിട്ടത്. പുനരധിവാസ മേഖലയിൽ അഞ്ചോളം ആനകളാണ് അക്രമകാരികളായി ഭീഷണി തീർക്കുന്നത്. വലിയ മഴയാന, ചെറിയ മഴയാന, കല്ലേരി കൊമ്പൻ, കോരി കൊമ്പൻ, മൊട്ടു കൊമ്പൻ എന്നിവയാണ് ഫാമിലെ ആക്രമകാരികളായ കാട്ടാനകൾകൾ.

കൂട്ടുപുഴ സ്നേഹ ഭവന മുന്നിലും കാട്ടാൻ എത്തി കൃഷി നശിപ്പിച്ചു. കേരള കർണാടക അതിർത്തിയോട് ചേർന്ന് നൂറോളം അന്തേവാസികൾ താമസിക്കുന്ന സ്നേഹ ഭവന സമീപത്താണ് കാട്ടാന കൃഷി നശിപ്പിച്ചത്. വാഴ തുടങ്ങിയ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും ഇറങ്ങിയ ആനകളാണ് ഇവിടെ നാശം വിതച്ചത് . വന്യജീവികളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317416/wiledelephant)