---
title: "ഗ്രേറ്റ് ബോംബെ സർക്കസ് പ്രദർശനം 28 മുതൽ പോലീസ് മൈതാനിയിൽ"
english_title: "Greatbombaycircus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317545/greatbombaycircus"
published_at: "2025-09-28T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d903d790d18_1000135936.jpg"
keywords: []
---

# ഗ്രേറ്റ് ബോംബെ സർക്കസ് പ്രദർശനം 28 മുതൽ പോലീസ് മൈതാനിയിൽ

> **Lead Summary:**  **കണ്ണൂർ: **ഇന്ത്യയിൽ ആദ്യമായി ലോകപ്രശസ്‌ത ഏത്യോപ്യൻ കലാകാരൻമാരെയും റഷ്യൻ സർക്കസ് പ്രകടനങ്ങളുമായി ഗ്രേറ്റ് ബോംബെ സർക്കസ് സപ്തംബർ 28 മുതൽ പോലീസ് മൈതാനിയിൽ ആരംഭിക്കുമെന്ന് മാനേജർ ശ്രീഹരി പ്രസ് ക്ലബിൽ അറിയിച്ചു. ഞായറാഴ്‌ച വൈകുന്നേരം 7 മണിക്ക് പോലീസ് മൈതാനിയിൽ കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിക്കും. വി ശിവദാസൻ എം.പി, ഡെപ്യൂട്ടി മേയർ പി ഇന്ദിര പങ്കെടുക്കും. ദിവസവും 1, 4 , 7മണിക്കാണ് പ്രദർശനം. 150 രൂപ മുതലാണ് ടിക്കറ് നിരക്ക്.ആറു വർഷത്തിന് ശേഷമാണ് ബോംബെ സർക്കസ് കണ്ണൂരിലെത്തുന്നത്.

## Article Content

 **കണ്ണൂർ: **ഇന്ത്യയിൽ ആദ്യമായി ലോകപ്രശസ്‌ത ഏത്യോപ്യൻ കലാകാരൻമാരെയും റഷ്യൻ സർക്കസ് പ്രകടനങ്ങളുമായി ഗ്രേറ്റ് ബോംബെ സർക്കസ് സപ്തംബർ 28 മുതൽ പോലീസ് മൈതാനിയിൽ ആരംഭിക്കുമെന്ന് മാനേജർ ശ്രീഹരി പ്രസ് ക്ലബിൽ അറിയിച്ചു. ഞായറാഴ്‌ച വൈകുന്നേരം 7 മണിക്ക് പോലീസ് മൈതാനിയിൽ കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിക്കും. വി ശിവദാസൻ എം.പി, ഡെപ്യൂട്ടി മേയർ പി ഇന്ദിര പങ്കെടുക്കും. ദിവസവും 1, 4 , 7മണിക്കാണ് പ്രദർശനം. 150 രൂപ മുതലാണ് ടിക്കറ് നിരക്ക്.ആറു വർഷത്തിന് ശേഷമാണ് ബോംബെ സർക്കസ് കണ്ണൂരിലെത്തുന്നത്.

കുട്ടികളെയും സ്ത്രീകളെയും ആകർഷിക്കാൻ വിവിധ ഇനങ്ങളും സർക്കസ് കാലാകാരൻമാർ അവതരിപ്പിക്കുന്നു. ഡോഗ്‌സ് ആക്രോബാറ്റ്, ഡന്റൽ ബാലൻസ്, ബാലൻസ് ഇൻ ട്രപ്പീസ് തുടങ്ങിയവയും വിവിധ ഇനങ്ങളിൽ ഉൾപ്പെടുന്നവയാണ്. റഷ്യൻ ബാലെ സംഗീതത്തിന്റെ മാസ്‌മരിക താളത്തിനൊത്താണ് ഓരോ അഭ്യാസപ്രകടനവും നടക്കുക. വാർത്താ സമ്മേളനത്തിൽ കലാകാരികളായ സബീന നേപ്പാൾ, സോനിയ കൊൽക്കൊത്ത, ജീന എത്യോപ്യ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317545/greatbombaycircus)