---
title: "വയോജനങ്ങൾക്കായി ജീവിതശൈലി രോഗ നിർണയ സ്പെഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Medicalcamp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317555/medicalcamp"
published_at: "2025-09-28T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d90dee8bb0d_1000135979.jpg"
keywords: []
---

# വയോജനങ്ങൾക്കായി ജീവിതശൈലി രോഗ നിർണയ സ്പെഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പിണറായി: **സി മാധവൻ സ്മാരക വായനശാല പിണറായി വെസ്റ്റ് ,സാമൂഹിക ആരോഗ്യ കേന്ദ്രം പിണറായി, തലശ്ശേരി ടി.ബി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ജീവിതശൈലി രോഗ നിർണയ സ്പെഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പിണറായി: **സി മാധവൻ സ്മാരക വായനശാല പിണറായി വെസ്റ്റ് ,സാമൂഹിക ആരോഗ്യ കേന്ദ്രം പിണറായി, തലശ്ശേരി ടി.ബി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ജീവിതശൈലി രോഗ നിർണയ സ്പെഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു.

സി.മാധവൻ സ്മാരക വായനശാലയിൽ നടന്നുവരുന്ന ആഴ്ചയിൽ ഒരു നാട്ടുവർത്താനത്തിൽ വെച്ചാണ് വയോജനങ്ങൾക്കായി ജീവിതശൈലീ രോഗനിർണ്ണയ പരിശോധനയും വയോജനങ്ങളുടെ ബോധവൽക്കരണ ക്ലാസ്സും നടത്തിയത്. പിണറായി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ സൈക്കോളജിസ്റ്റ് ആയിഷ നൗറിൻ മുസ്തഫ ക്ലാസ്സെടുത്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സിക്രട്ടറി അഡ്വ. വി. പ്രദീപൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ, മിഡിൽലെവൽ സർവ്വീസ് കോഡിനേറ്റർമാരായ ദിവ്യ, ധന്യ, വായനശാല ഭാരവാഹികളായ കെ.കെ.സനൽകുമാർ, ഇ രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317555/medicalcamp)