---
title: "മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി"
english_title: "Manikkadavstthomas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317566/manikkadavstthomas"
published_at: "2025-09-28T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d920f908916_1000135984.jpg"
keywords: []
---

# മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

> **Lead Summary:** **ഉളിക്കൽ : **മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടന സമ്മേളനം സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു . കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി മുഖ്യഭാഷണം നടത്തി. ജൂബിലിയോട് അനുബന്ധിച്ചു നടന്ന വിളംബര വാഹനജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മം സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറേമുറിയിൽ നിർവഹിച്ചു. സ്കൂൾ സ്ഥാപക മാനേജർ ഫാ. മാത്യു പോത്തനാമല, മുൻ മാനേജർമാരായിരുന്ന ഫാ. മാത്യു മണിമലതറപ്പേൽ, ഫാ. ജോർജ് കൊല്ലകൊമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.വി. ഷാജു , പഞ്ചായത്ത് അംഗം ജാൻസി കുന്നേൽ, ബിജു പരക്കാട്ട്, റീന ജോസഫ്, ഷാജി വർഗീസ് , പി.എം. നീലകണ്ഠൻ, മേരിക്കുട്ടി തോമസ്, സണ്ണി ജോസഫ്, വി.ജെ. ത്രേസ്യാമ്മ , ജോഷി തോമസ്, കുമാരി ക്രിസ്റ്റീന ഷാജു എന്നിവർ പ്രസംഗിച്ചു . മുൻ സ്കൂൾ മാനേജർമാരെയും സുവർണ്ണ ജൂബിലി ലോഗോ മത്സരം വിജയി തോമസ് പി ടോം, സ്വാഗത ഗാന രചന നിർവഹിച്ച വി.ജെ. സെബാസ്റ്റ്യൻ, സംഗീത സംവിധാനം നിർവഹിച്ച സ്റ്റാൻലി ജോസഫ്, ജൂബിലി ഗാന രചന നിർവഹിച്ച ബിനു മാത്യു പരക്കാട്ട്, സംഗീതം നൽകിയ ജനീഷ് ജോൺ പൂർവ്വ വിദ്യാർത്ഥികൾക്കായി നടത്തിയ പൂക്കള മത്സര വിജയികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് എക്സിബിഷനുകൾ, സെമിനാറുകൾ, പൂർവ്വ വിദ്യാർത്ഥികൾക്കായി കലാ കായിക മത്സരങ്ങൾ, നാടകോത്സവം സ്കൂൾ വികസനത്തിന്റെ ഭാഗമായ പ്രൊജക്ടുകൾ എന്നിവ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കും .

## Article Content

**ഉളിക്കൽ : **മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടന സമ്മേളനം സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു . കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി മുഖ്യഭാഷണം നടത്തി. ജൂബിലിയോട് അനുബന്ധിച്ചു നടന്ന വിളംബര വാഹനജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മം സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറേമുറിയിൽ നിർവഹിച്ചു. സ്കൂൾ സ്ഥാപക മാനേജർ ഫാ. മാത്യു പോത്തനാമല, മുൻ മാനേജർമാരായിരുന്ന ഫാ. മാത്യു മണിമലതറപ്പേൽ, ഫാ. ജോർജ് കൊല്ലകൊമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.വി. ഷാജു , പഞ്ചായത്ത് അംഗം ജാൻസി കുന്നേൽ, ബിജു പരക്കാട്ട്, റീന ജോസഫ്, ഷാജി വർഗീസ് , പി.എം. നീലകണ്ഠൻ, മേരിക്കുട്ടി തോമസ്, സണ്ണി ജോസഫ്, വി.ജെ. ത്രേസ്യാമ്മ , ജോഷി തോമസ്, കുമാരി ക്രിസ്റ്റീന ഷാജു എന്നിവർ പ്രസംഗിച്ചു . മുൻ സ്കൂൾ മാനേജർമാരെയും സുവർണ്ണ ജൂബിലി ലോഗോ മത്സരം വിജയി തോമസ് പി ടോം, സ്വാഗത ഗാന രചന നിർവഹിച്ച വി.ജെ. സെബാസ്റ്റ്യൻ, സംഗീത സംവിധാനം നിർവഹിച്ച സ്റ്റാൻലി ജോസഫ്, ജൂബിലി ഗാന രചന നിർവഹിച്ച ബിനു മാത്യു പരക്കാട്ട്, സംഗീതം നൽകിയ ജനീഷ് ജോൺ പൂർവ്വ വിദ്യാർത്ഥികൾക്കായി നടത്തിയ പൂക്കള മത്സര വിജയികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് എക്സിബിഷനുകൾ, സെമിനാറുകൾ, പൂർവ്വ വിദ്യാർത്ഥികൾക്കായി കലാ കായിക മത്സരങ്ങൾ, നാടകോത്സവം സ്കൂൾ വികസനത്തിന്റെ ഭാഗമായ പ്രൊജക്ടുകൾ എന്നിവ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317566/manikkadavstthomas)