---
title: "അണ്ടർ 19 ചെസ്സ് ചാമ്പ്യൻഷിപ്പ് നടന്നു"
english_title: "Underninteenchess"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317693/underninteenchess"
published_at: "2025-09-29T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da433eb6513_1000136092.jpg"
keywords: []
---

# അണ്ടർ 19 ചെസ്സ് ചാമ്പ്യൻഷിപ്പ് നടന്നു

> **Lead Summary:** **കണ്ണൂർ : **ജില്ലയിലെ 19വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചെസ്സ് ചാമ്പ്യൻഷിപ്പ് കണ്ണൂർ വി കെ കൃഷ്ണ മേനോൻ സ്മാരക വനിത കോളേജിൽ വെച്ച് നടന്നു. ഇരു വിഭാഗങ്ങളിലായി തൊണ്ണൂറോളം പേർ പങ്കെടുത്തു. എ പി മഹ്‌റൂഫിന്റെ അധ്യക്ഷതയിൽ, കണ്ണൂർ ജില്ല ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി കൺവീനർ വി യു സെബാസ്റ്റ്യൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഓപ്പൺ വിഭാഗത്തിൽ കൊട്ടിയൂരിലെ ആൽഫ്രഡ് ജോ ജോൺസും പെൺകുട്ടികളുടെ ഭാഗത്തിൽ കൊട്ടിയൂരിലെ നീഹാര മരിയ ജോൺസ് എന്നിവർ ചാമ്പ്യന്മാരായി. ഇരുവരും സഹോദരി, സഹോദരന്മാരാണ്. ഓപ്പൺ വിഭാഗത്തിൽ മയൂഖ് കൃഷ്ണ കൂടാളി രണ്ടാം സ്ഥാനവും , ഘനശ്യാം പയ്യന്നൂർ മുഹമ്മദ്‌ സെഹറാൻ ധർമടം എന്നിവർ മൂന്ന് നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗേൾസ് വിഭാഗത്തിൽ ശിഖ ശ്രീജിത്ത്‌ കണ്ണൂർ രണ്ടാം സ്ഥാനവും ദേവിക കൃഷ്ണ തലശ്ശേരി കീർത്തിക പി എന്നിവർ മൂന്ന് നാല് സ്ഥാനങ്ങളും നേടുകയുണ്ടായി. ഓരോ വിഭാഗത്തിലും ആദ്യ നാല് സ്ഥാനങ്ങൾ നേടിയവർ അടുത്ത മാസം കാസറഗോഡ് ജില്ലയിൽ വെച്ച് നടക്കുന്ന അണ്ടർ 19 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ജില്ലയിൽ നിന്നും യോഗ്യത നേടി. സമാപന ചടങ്ങിൽ,വി യു സെബാസ്റ്റ്യൻ, മഹ്‌റൂഫ് എ പി, ചീഫ് അർഭിറ്റർ ശബരി രാജ്, രജനീഷ് കൊമ്മേരി, ഹഫ്സ സജിർ എന്നിവർ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

## Article Content

**കണ്ണൂർ : **ജില്ലയിലെ 19വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചെസ്സ് ചാമ്പ്യൻഷിപ്പ് കണ്ണൂർ വി കെ കൃഷ്ണ മേനോൻ സ്മാരക വനിത കോളേജിൽ വെച്ച് നടന്നു. ഇരു വിഭാഗങ്ങളിലായി തൊണ്ണൂറോളം പേർ പങ്കെടുത്തു. എ പി മഹ്‌റൂഫിന്റെ അധ്യക്ഷതയിൽ, കണ്ണൂർ ജില്ല ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി കൺവീനർ വി യു സെബാസ്റ്റ്യൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഓപ്പൺ വിഭാഗത്തിൽ കൊട്ടിയൂരിലെ ആൽഫ്രഡ് ജോ ജോൺസും പെൺകുട്ടികളുടെ ഭാഗത്തിൽ കൊട്ടിയൂരിലെ നീഹാര മരിയ ജോൺസ് എന്നിവർ ചാമ്പ്യന്മാരായി. ഇരുവരും സഹോദരി, സഹോദരന്മാരാണ്. ഓപ്പൺ വിഭാഗത്തിൽ മയൂഖ് കൃഷ്ണ കൂടാളി രണ്ടാം സ്ഥാനവും , ഘനശ്യാം പയ്യന്നൂർ മുഹമ്മദ്‌ സെഹറാൻ ധർമടം എന്നിവർ മൂന്ന് നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗേൾസ് വിഭാഗത്തിൽ ശിഖ ശ്രീജിത്ത്‌ കണ്ണൂർ രണ്ടാം സ്ഥാനവും ദേവിക കൃഷ്ണ തലശ്ശേരി കീർത്തിക പി എന്നിവർ മൂന്ന് നാല് സ്ഥാനങ്ങളും നേടുകയുണ്ടായി. ഓരോ വിഭാഗത്തിലും ആദ്യ നാല് സ്ഥാനങ്ങൾ നേടിയവർ അടുത്ത മാസം കാസറഗോഡ് ജില്ലയിൽ വെച്ച് നടക്കുന്ന അണ്ടർ 19 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ജില്ലയിൽ നിന്നും യോഗ്യത നേടി. സമാപന ചടങ്ങിൽ,വി യു സെബാസ്റ്റ്യൻ, മഹ്‌റൂഫ് എ പി, ചീഫ് അർഭിറ്റർ ശബരി രാജ്, രജനീഷ് കൊമ്മേരി, ഹഫ്സ സജിർ എന്നിവർ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317693/underninteenchess)