---
title: "ഉളിക്കൽ ഗ്രാമപഞ്ചായത്ത് രജത ജൂബിലി ആഘോഷം ഒക്ടോബർ 2 മുതൽ"
english_title: "Ulikkalgramapanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317739/ulikkalgramapanchayath"
published_at: "2025-09-29T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da6fa3e571b_1000136238.jpg"
keywords: []
---

# ഉളിക്കൽ ഗ്രാമപഞ്ചായത്ത് രജത ജൂബിലി ആഘോഷം ഒക്ടോബർ 2 മുതൽ

> **Lead Summary:** > **ഉളിക്കൽ : ** ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ "ഹാപ്പിനസ് ഫെസ്റ്റ്" 2 മുതൽ 9 വരെ ഉളിക്കല്ലിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .രജത ജൂബിലി ആഘോഷത്തിന്റെ മുന്നോടിയായി 1 ന് ഉളിക്കല്ലിൽ വിളംബര ജാഥ നടക്കും. 2 ന് ഹാപ്പിനസ് ഫെസ്റ്റ് അഡ്വ. സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി. ഷാജിയുടെ അധ്യക്ഷത വഹിക്കും . പരിപാടിയിൽ മുൻകാല ജനപ്രതിനിധികളെ ആദരിക്കും. 3 ന് പഞ്ചായത്ത്‌ പരിധിയിലെ സാഹിത്യകാരൻമാരുടെയും വിദ്യാർത്ഥി യുവജനങ്ങളുടെയും സംഗമം നടക്കും. എഴുത്തുകാരൻ വിനോയ് തോമസ് ഉദ്ഘാടനം ചെയ്യും. നാലിന് നടക്കുന്ന വനിതാ സംഗമം ശ്രീകണ്ഠപുരം നഗര സഭ ചെയർ പേർസൺ ഡോ.കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്യും. 6 ന് കർഷക സംഗമം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്യും. 7 ന് വയോജന സംഗമം ഇന്റർനാഷണൽ ട്രെയിനർ പോൾ തോമസ് ഉദ്ഘാടനം ചെയ്യും. 8 ന് അങ്കണവാടി കലോത്സവം ജില്ലാ പഞ്ചായത്ത്‌ അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്യും. 9 ന് സമാപന ദിനത്തിൽ 4 മണിക്ക് ഘോഷയാത്ര തുടർന്ന് സമ്മേളനം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും . കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. കെ കെ രത്നകുമാരിയുടെ അധ്യക്ഷതവഹിക്കും .ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. ആഘോഷ പരിപാടികളിൽ എല്ലാ ദിവസവും ഗാനമേള , ഫിഗർ ഷോ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും . വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.സി. ഷാജി , വൈസ് പ്രസിഡന്റ്‌ സമീറ പള്ളിപ്പാത്ത്, ഒ.വി. ഷാജു, അഷ്‌റഫ്‌ പാലശ്ശേരി, ഇന്ദിര പുരുഷോത്തമൻ, , ടോമി മൂക്കനോലിൽ, പി.എ. നോബിൻ, സരുൺ തോമസ് പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ അഷ്ഹർ എന്നിവർ പങ്കെടുത്തു.

## Article Content

> **ഉളിക്കൽ : ** ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ "ഹാപ്പിനസ് ഫെസ്റ്റ്" 2 മുതൽ 9 വരെ ഉളിക്കല്ലിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .രജത ജൂബിലി ആഘോഷത്തിന്റെ മുന്നോടിയായി 1 ന് ഉളിക്കല്ലിൽ വിളംബര ജാഥ നടക്കും. 2 ന് ഹാപ്പിനസ് ഫെസ്റ്റ് അഡ്വ. സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി. ഷാജിയുടെ അധ്യക്ഷത വഹിക്കും . പരിപാടിയിൽ മുൻകാല ജനപ്രതിനിധികളെ ആദരിക്കും. 3 ന് പഞ്ചായത്ത്‌ പരിധിയിലെ സാഹിത്യകാരൻമാരുടെയും വിദ്യാർത്ഥി യുവജനങ്ങളുടെയും സംഗമം നടക്കും. എഴുത്തുകാരൻ വിനോയ് തോമസ് ഉദ്ഘാടനം ചെയ്യും. നാലിന് നടക്കുന്ന വനിതാ സംഗമം ശ്രീകണ്ഠപുരം നഗര സഭ ചെയർ പേർസൺ ഡോ.കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്യും. 6 ന് കർഷക സംഗമം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്യും. 7 ന് വയോജന സംഗമം ഇന്റർനാഷണൽ ട്രെയിനർ പോൾ തോമസ് ഉദ്ഘാടനം ചെയ്യും. 8 ന് അങ്കണവാടി കലോത്സവം ജില്ലാ പഞ്ചായത്ത്‌ അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്യും. 9 ന് സമാപന ദിനത്തിൽ 4 മണിക്ക് ഘോഷയാത്ര തുടർന്ന് സമ്മേളനം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും . കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. കെ കെ രത്നകുമാരിയുടെ അധ്യക്ഷതവഹിക്കും .ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. ആഘോഷ പരിപാടികളിൽ എല്ലാ ദിവസവും ഗാനമേള , ഫിഗർ ഷോ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും . വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.സി. ഷാജി , വൈസ് പ്രസിഡന്റ്‌ സമീറ പള്ളിപ്പാത്ത്, ഒ.വി. ഷാജു, അഷ്‌റഫ്‌ പാലശ്ശേരി, ഇന്ദിര പുരുഷോത്തമൻ, , ടോമി മൂക്കനോലിൽ, പി.എ. നോബിൻ, സരുൺ തോമസ് പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ അഷ്ഹർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317739/ulikkalgramapanchayath)