---
title: "മടിക്കേരിയിലും ഗോണിക്കൊപ്പയിലും ദസറ പ്രമാണിച്ച് ടൗണിൽ വാഹനങ്ങൾ വഴിതിരിച്ചു വിടും"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317779/iritty"
published_at: "2025-09-30T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db1ed96797b_images.jfif"
keywords: []
---

# മടിക്കേരിയിലും ഗോണിക്കൊപ്പയിലും ദസറ പ്രമാണിച്ച് ടൗണിൽ വാഹനങ്ങൾ വഴിതിരിച്ചു വിടും

> **Lead Summary:** **ഇരിട്ടി :** ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് മടിക്കേരിയിലും ഗോണിക്കൊപ്പയിലും ടൗണുകളിലെ വാഹന ഗതാഗതം വഴിതിരിച്ചുവിടും . ഒക്ടോബർ 2 ന് വൈകുന്നേരം2 മുതൽ 3 ന് രാവിലെ 10 വരെ മടിക്കേരി സിറ്റിയിലും ഗോണിക്കൊപ്പ ടൗണിലും വാഹന ഗതാഗതം താൽക്കാലികമായി വഴിതിരിച്ചുവിടാൻ ജില്ലാ ഭരണകൂടം ഉത്തരവ് ഇറക്കിയിരിക്കുന്നത് . ലക്ഷകണക്കിന് ആളുകൾ പങ്കെടുക്കുന്ന ദസറ ആഘോഷങ്ങളുടെ സുരക്ഷാ ക്രമീകരങ്ങളുടെ ഭാഗമായാണ് നിയന്ത്രണം .

## Article Content

**ഇരിട്ടി :** ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് മടിക്കേരിയിലും ഗോണിക്കൊപ്പയിലും ടൗണുകളിലെ വാഹന ഗതാഗതം വഴിതിരിച്ചുവിടും . ഒക്ടോബർ 2 ന് വൈകുന്നേരം2 മുതൽ 3 ന് രാവിലെ 10 വരെ മടിക്കേരി സിറ്റിയിലും ഗോണിക്കൊപ്പ ടൗണിലും വാഹന ഗതാഗതം താൽക്കാലികമായി വഴിതിരിച്ചുവിടാൻ ജില്ലാ ഭരണകൂടം ഉത്തരവ് ഇറക്കിയിരിക്കുന്നത് . ലക്ഷകണക്കിന് ആളുകൾ പങ്കെടുക്കുന്ന ദസറ ആഘോഷങ്ങളുടെ സുരക്ഷാ ക്രമീകരങ്ങളുടെ ഭാഗമായാണ് നിയന്ത്രണം .

*മംഗലാപുരത്ത് നിന്ന് മടിക്കേരി വഴി മൈസൂർ ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ (ടാങ്കറുകൾ, കാന്ററുകൾ, ഗുഡ്സ് ലോറികൾ) ദക്ഷിണ കന്നഡ ജില്ലയിലെ മണി, സകലേഷ്പൂർ, മൈസൂർ വഴിയും .

*മൈസൂരിൽ നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ബിലിക്കെരെ, കെ ആർ നഗർ, ഹോളേനരസിപൂർ, ഹാസൻ, സകലേശ്പൂർ വവഴിയും കടന്നുപോകണം . മടിക്കേരി കെ എസ് ആർ ടി സി ഡിപ്പോയും ആർ എം സിയും താൽക്കാലികമായി ബസ് സ്റ്റാൻഡാക്കി മാറ്റും . സ്വകാര്യ ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കാതെ ജിടി സർക്കിളിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും. ബസ് സ്റ്റാൻഡുകൾ എല്ലാം പാർക്കിങ്ങിനായി തുറന്നുനൽകും .

*മൈസൂരിൽ നിന്ന് തിത്തിമത്തി , ഗോണിക്കൊപ്പ വഴി വിരാജ്പേട്ടയിലേക്ക് വരുന്ന വാഹനങ്ങൾ തിതിമതി, പാലിബെട്ട, അമ്മത്തി വഴി വിരാജ്പേട്ടയിലേക്കും . വിരാജ്‌പേട്ടയിൽ നിന്ന് ഗോണിക്കൊപ്പ- തിത്തിമത്തി വഴി മൈസൂരിലേക്ക് പോകുന്ന വാഹനങ്ങൾ - കൈകേരി ഗ്രാമത്തിലെ കളത്ത്കാഡ്-ആറ്റൂർ സ്കൂൾ ജംഗ്ഷൻ - പാലിബെട്ടിലെ സ്റ്റോർ ജംഗ്ഷൻ - തിത്തിമത്തി വഴി മൈസൂരിലേക്ക് പോകണം .

*കേരളത്തിൽ നിന്ന് പെരുമ്പാടി-ഗോണിക്കൊപ്പ വഴി മൈസൂരിലേക്ക് പോകുന്ന വാഹനങ്ങൾ പെരുമ്പാടി-വീരാജ്പേട്ട-അമ്മത്തി -സിദ്ദാപൂർ-പെരിയപട്ടണ- മൈസൂർ വഴിയും കടന്നുപോകണം.

*ബലലെയിൽ നിന്ന് ഗോണികൊപ്പ വഴി വിരാജ്പേട്ടയിലേക്ക് പോകുന്ന വാഹനങ്ങൾ - ബലലെയിൽ പൊന്നംപേട്ട്- കുണ്ട- ഹാത്തൂർ വഴി വിരാജ്പേട്ടിലേക്ക് കടന്നുപോകണം

*കുട്ട, ശ്രീമംഗല, കാനൂർ ഭാഗത്തുനിന്ന് ഗോണിക്കൊപ്പ വഴി വീരാജ്പേട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൊന്നമ്പേട്ട-കുണ്ട-ഹാത്തൂർ വഴി വീരാജ്പേട്ടയിലേക്ക് പോകണം .

*മൈസൂർ- തിത്തിമത്തി -ഗോണിക്കൊപ്പ-ശ്രീമംഗല-കുട്ട ഭാഗത്തേക്കുള്ള വാഹനങ്ങൾ തിത്തിമതി-കോണനക്കാട്ടെ-പൊന്നപ്പശൻ്റെ-നല്ലൂർ-പൊന്നംപേട്ട് വഴി പോകണം .

*കുട്ട-ശ്രീമംഗല-പൊന്നമ്പേട്ട്-ഗോണിക്കൊപ്പ-മൈസൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുട്ട-ശ്രീമംഗല, പൊന്നമ്പേട്ട, നല്ലൂർ, പൊന്നപ്പസന്തെ, കോണനക്കാട്ടെ, തിത്തിമത്തി വഴി പോകണം .

*വീരാജ്‌പേട്ടയിൽ നിന്ന് ഗോണിക്കൊപ്പ വഴി ബളാലേയ്‌ക്ക് പോകുന്ന വാഹനങ്ങൾ വീരാജ്‌പേട്ട- ഹാത്തൂർ-കുണ്ട- പൊന്നംപേട്ട വഴിയും  കടന്നുപോകണം .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317779/iritty)