---
title: "അധ്യാപകർ ദൈവ സ്നേഹത്തിന്റെയും മാനവ സ്നേഹത്തിന്റെയും വക്താക്കൾ:  മാർ ജോർജ് വലിയമറ്റം"
english_title: "peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317782/peravoor"
published_at: "2025-09-30T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db20cea678e_WhatsApp_Image_2025-09-29_at_17.02.17_7d831950.jpg"
keywords: []
---

# അധ്യാപകർ ദൈവ സ്നേഹത്തിന്റെയും മാനവ സ്നേഹത്തിന്റെയും വക്താക്കൾ:  മാർ ജോർജ് വലിയമറ്റം

> **Lead Summary:** പേരാവൂർ : അധ്യാപകർ ദൈവ സ്നേഹത്തിന്റെയും മാനവ സ്നേഹത്തിന്റെയും വക്താക്കളാണ് .ഹൃദയങ്ങളെ പരസ്പരം തിരിച്ചറിയാൻ സാധിക്കാത്ത ആധുനിക കാലഘട്ടത്തിൽ ദൈവസ്നേഹത്തിന്റെയും, മാനവ സ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അനുഭവം പങ്കുവെക്കാൻ സാധിക്കുന്ന ഹൃദയസ്പർശിയായ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നുവെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം പറഞ്ഞു . നവതിയിൽ എത്തിയ അധ്യാപകനും പൊതുപ്രവർത്തകനുമായ മാത്യു എം കണ്ടത്തിൽ തന്റെ ഹൈസ്കൂൾ അധ്യാപികയായ സിസ്റ്റർ ബോണിഫേസ് മേരി എസ് എച്ചിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം .

## Article Content

പേരാവൂർ : അധ്യാപകർ ദൈവ സ്നേഹത്തിന്റെയും മാനവ സ്നേഹത്തിന്റെയും വക്താക്കളാണ് .ഹൃദയങ്ങളെ പരസ്പരം തിരിച്ചറിയാൻ സാധിക്കാത്ത ആധുനിക കാലഘട്ടത്തിൽ ദൈവസ്നേഹത്തിന്റെയും, മാനവ സ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അനുഭവം പങ്കുവെക്കാൻ സാധിക്കുന്ന ഹൃദയസ്പർശിയായ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നുവെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം പറഞ്ഞു . നവതിയിൽ എത്തിയ അധ്യാപകനും പൊതുപ്രവർത്തകനുമായ മാത്യു എം കണ്ടത്തിൽ തന്റെ ഹൈസ്കൂൾ അധ്യാപികയായ സിസ്റ്റർ ബോണിഫേസ് മേരി എസ് എച്ചിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം .

ഗുരുനാഥയെ ശിഷ്യനായ മാത്യു എം കണ്ടതിൽ ഷാളണിയിച്ചു ആദരിച്ചു. നവതിയിലെത്തിയ മാത്യൂ എം കണ്ടത്തിലിനെയും സിസ്റ്ററിനെയും പിതാവ് ആദരിച്ചു .ആദരവ് ചടങ്ങിൽ തിരുഹൃദയ സന്യാസ സമൂഹം പ്രൊവിൻഷ്യൽ സിസ്റ്റർ ട്രീസ പാലക്കൽഅധ്യക്ഷത വഹിച്ചു . പേരാവൂർ ഫോറോന വികാരി ഫാ. മാത്യു തെക്കേമുറി , നിർമ്മലഗിരി കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ ജോസ്ലൈറ്റ് മാത്യു, കാലിക്കറ്റ് യൂണിവേഴ്സിറ്റി റീഡർ ഡോക്ടർ എബ്രഹാം ജോസഫ്, ഫാ: സുബിൻ റാത്തപ്പള്ളിൽ, കുര്യൻ തെക്കേക്കണ്ടത്തിൽ, മഞ്ജുഷ മനോജ് , മിനി സിറിൽ , സിസ്റ്റർ എൽസി ജെയിംസ് , സിസ്റ്റർ ജൂലിയ ജെയിംസ് എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317782/peravoor)