---
title: "വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു"
english_title: "koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317837/koothuparamba"
published_at: "2025-09-30T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db77e3c444f_Untitled.png"
keywords: []
---

# വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ: കേരളാ പ്രവാസി സംഘം കണ്ണൂർ ജില്ലാ സമ്മേളനം സപ്തംബർ 30 ന് കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്നതിന്റെ ഭാഗമായി കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് നഗരത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് ഗഫൂർ പി ലില്ലീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലയിലെ സംഘടനയുടെ യൂണിറ്റ്/വില്ലേജ്/ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കുകയും തെരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 460 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പ്രവാസി സമൂഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, തിരികെ വന്ന വിവിധങ്ങളായ കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ട് പ്രവാസികളുടെ പുനരധിവാസം, തൊഴിൽ സാധ്യതകൾ, സാമൂഹിക സുരക്ഷ, പ്രവാസി ക്ഷേമ പദ്ധതികൾ, നിലവിലുള്ള പ്രവാസികളുടെ സുരക്ഷിതത്വത്തിനു മുന്തിയ പരിഗണന നൽകി NORKA-CARE എന്ന ആരോഗ്യ ഇൻഷുറൻസ്, പദ്ധതിയും പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ സർക്കാർ നടപടികൾ ആണ് കേരള സർക്കാർ പ്രവാസി സമൂഹത്തെ ചേർത്ത് പിടിച്ചു വിവിധങ്ങളായ സാമൂഹിക,സാമ്പത്തിക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് കേരള പ്രവാസി സംഘത്തിന്റെ സമ്മേളനങ്ങൾ നടന്നു വരുന്നത്.

## Article Content

കണ്ണൂർ: കേരളാ പ്രവാസി സംഘം കണ്ണൂർ ജില്ലാ സമ്മേളനം സപ്തംബർ 30 ന് കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്നതിന്റെ ഭാഗമായി കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് നഗരത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് ഗഫൂർ പി ലില്ലീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലയിലെ സംഘടനയുടെ യൂണിറ്റ്/വില്ലേജ്/ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കുകയും തെരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 460 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പ്രവാസി സമൂഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, തിരികെ വന്ന വിവിധങ്ങളായ കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ട് പ്രവാസികളുടെ പുനരധിവാസം, തൊഴിൽ സാധ്യതകൾ, സാമൂഹിക സുരക്ഷ, പ്രവാസി ക്ഷേമ പദ്ധതികൾ, നിലവിലുള്ള പ്രവാസികളുടെ സുരക്ഷിതത്വത്തിനു മുന്തിയ പരിഗണന നൽകി NORKA-CARE എന്ന ആരോഗ്യ ഇൻഷുറൻസ്, പദ്ധതിയും പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ സർക്കാർ നടപടികൾ ആണ് കേരള സർക്കാർ പ്രവാസി സമൂഹത്തെ ചേർത്ത് പിടിച്ചു വിവിധങ്ങളായ സാമൂഹിക,സാമ്പത്തിക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് കേരള പ്രവാസി സംഘത്തിന്റെ സമ്മേളനങ്ങൾ നടന്നു വരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317837/koothuparamba)