---
title: "ഡോക്യുമെന്ററി പുരസ്‌കാരം"
english_title: "Documentary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31791/documentary"
published_at: "2022-03-15T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ff55953bb8_images (4).jpeg"
keywords: []
---

# ഡോക്യുമെന്ററി പുരസ്‌കാരം

> **Lead Summary:** നാടൻ കലകളെ ആധാരമാക്കിയുള്ള ഡോക്യുമെന്ററിക്ക് പ്രത്യേക പുരസ്‌കാരം നൽകാൻ കേരള ഫോക്‌ലോർ അക്കാദമി അപേക്ഷ ക്ഷണിച്ചു.

## Article Content

നാടൻ കലകളെ ആധാരമാക്കിയുള്ള ഡോക്യുമെന്ററിക്ക് പ്രത്യേക പുരസ്‌കാരം നൽകാൻ കേരള ഫോക്‌ലോർ അക്കാദമി അപേക്ഷ ക്ഷണിച്ചു.

അര മണിക്കൂറിൽ കവിയാത്ത 2019 മുതൽ 2021 ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ നിർമ്മിച്ച ഡോക്യുമെന്ററിയാണ് പരിഗണിക്കുക. അപേക്ഷയോടൊപ്പം ഡോക്യുമെന്ററിയുടെ മൂന്ന് സിഡികൾ ഉണ്ടാവണം. എപ്പോൾ നിർമ്മിച്ചതാണെന്നുള്ള കലാകാരന്റെ സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമർപ്പിക്കണം.

അപേക്ഷകൾ ഏപ്രിൽ 15 നുള്ളിൽ സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, പി ഒ ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ ലഭിക്കണം. വ്യക്തികൾക്കും സംഘടനകൾക്കും കലാകാരൻമാരെ നിർദ്ദേശിക്കാം. കൂടുതൽ വിവരങ്ങൾക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0497 2778090.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31791/documentary)