---
title: "ഇരിട്ടിദസറ: വ്യാപാരി സംഗമവും മുതിർന്ന വ്യാപാരികൾക്ക് അനുമോദനവും"
english_title: "Irittydasara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317919/irittydasara"
published_at: "2025-09-30T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbb1ebac492_1000136550.jpg"
keywords: []
---

# ഇരിട്ടിദസറ: വ്യാപാരി സംഗമവും മുതിർന്ന വ്യാപാരികൾക്ക് അനുമോദനവും

> **Lead Summary:** **ഇരിട്ടി: **ഇരിട്ടിയിലെ സാംസ്ക്കാരിക സംഘടനകളുടെ നേതൃത്വത്തിൽ വ്യാപാര സംഘടനകൾ, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോസിയേഷൻ, ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോ.എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ 2 വരെ ഇരിട്ടിയിൽ സംഘടിപ്പിക്കുന്ന ഇരിട്ടി ദസറയുടെഭാഗമായി സംഘടിപ്പിച്ച വ്യാപാരി സംഗമവും മുതിർന്ന വ്യാപാരികൾക്കുള്ള അനുമോദനവും പി. സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു

## Article Content

**ഇരിട്ടി: **ഇരിട്ടിയിലെ സാംസ്ക്കാരിക സംഘടനകളുടെ നേതൃത്വത്തിൽ വ്യാപാര സംഘടനകൾ, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോസിയേഷൻ, ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോ.എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ 2 വരെ ഇരിട്ടിയിൽ സംഘടിപ്പിക്കുന്ന ഇരിട്ടി ദസറയുടെഭാഗമായി സംഘടിപ്പിച്ച വ്യാപാരി സംഗമവും മുതിർന്ന വ്യാപാരികൾക്കുള്ള അനുമോദനവും പി. സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു

മർച്ചൻ്റ് അസോ.വർക്കിംഗ് പ്രസിഡൻ്റ് പി.കെ. മുസ്തഫ ഹാജി അധ്യക്ഷനായി.വാർഡ് കൗൺസിലർ വി.പി. അബ്ദുൾ റഷീദ്, വ്യാപാര സംഘടനാ ഭാരവാഹികളായ റെജി തോമസ്,എൻ .കുഞ്ഞിമൂസഹാജി, പി. പ്രഭാകരൻ, കെ. അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു . മുതിർന്ന വ്യാപാരികളായ എൻ. കുഞ്ഞിമൂസഹാജി, പി.കെ. മുസ്തഫ ഹാജി, പി.പി. കുഞ്ഞൂഞ്ഞ് എന്നിവർ ഉൾപ്പെടെ മുപ്പതോളം മുതിർന്ന വ്യാപാരികളെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317919/irittydasara)