---
title: "കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോൾ ആശ്വാസം പകരാന്‍ വേനല്‍മഴ എത്തുന്നു"
english_title: "Chances to rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31794/chances-to-rain"
published_at: "2022-03-15T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ff8b168ef0_n368146740164731100538298f97c76e02c472710f45f3e8431e97a54b49cfa6fb694d127d760592197350a.jpg"
keywords: []
---

# കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോൾ ആശ്വാസം പകരാന്‍ വേനല്‍മഴ എത്തുന്നു

> **Lead Summary:** തിരുവനന്തപുരം: കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോൾ ആശ്വാസം പകരാന്‍ വേനല്‍മഴ എത്തുന്നു.

## Article Content

തിരുവനന്തപുരം: കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോൾ ആശ്വാസം പകരാന്‍ വേനല്‍മഴ എത്തുന്നു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്നു മുതല്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 4 ദിവസങ്ങളില്‍ ഇതു തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ 18 ന് നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ എസ് സന്തോഷ് പറഞ്ഞു. വടക്കന്‍ കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയില്ല.

സംസ്ഥാനത്ത് ഇന്നലെയും കടുത്ത ചൂടിനു ശമനമില്ലാ‍യിരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്തു പകല്‍ ഏറ്റവും ഉയര്‍ന്ന താപനില കൊല്ലം ജില്ലയിലെ പുനലൂരില്‍ രേഖപ്പെടുത്തി: 38.8 ഡിഗ്രി സെല്‍ഷ്യസ്. തൃശൂര്‍ വെള്ളാനിക്ക‍രയാണ് തൊട്ടടുത്ത്. 38.6 ഡി​ഗ്രി സെല്‍ഷ്യസ്. മറ്റു ജില്ലകളില്‍ 35നും 38 ഡിഗ്രി സെല്‍ഷ്യസിനുമിട‍യിലാണ് ഉയര്‍ന്ന താപനില

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31794/chances-to-rain)