---
title: "കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്ന ജനനേതാവ് കോടിയേരി ബാലകൃഷ്‌ണൻ വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്നു വർഷം."
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318002/kannur"
published_at: "2025-10-01T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcbb1a3f83e_IMG-20251001-WA0032.jpg"
keywords: []
---

# കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്ന ജനനേതാവ് കോടിയേരി ബാലകൃഷ്‌ണൻ വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്നു വർഷം.

> **Lead Summary:** കണ്ണൂർ: വർഷങ്ങൾക്കിപ്പുറവും കോടിയേരിയുടെ വീട്ടിലും കണ്ണൂർ പയ്യാന്‌പലത്തെ സ്‌മൃതിമണ്ഡപത്തിലും കേരളത്തിൻറെ നാനാഭാഗങ്ങളിൽനിന്നുള്ളവർ ഇപ്പോഴും എത്തുന്നു. കോടിയേരിയുടെ ഓർമകൾ നിറഞ്ഞ വീട്ടിലെ മ്യൂസിയം കണ്ടും ഉദ്യാനത്തിന് നടുവിലെ പ്രതിമയിൽ അഭിവാദ്യമർപ്പിച്ചും മടങ്ങുന്നു. ഇതിനകം ആയിരങ്ങൾ മ്യൂസിയം സന്ദർശിച്ചു.

## Article Content

കണ്ണൂർ: വർഷങ്ങൾക്കിപ്പുറവും കോടിയേരിയുടെ വീട്ടിലും കണ്ണൂർ പയ്യാന്‌പലത്തെ സ്‌മൃതിമണ്ഡപത്തിലും കേരളത്തിൻറെ നാനാഭാഗങ്ങളിൽനിന്നുള്ളവർ ഇപ്പോഴും എത്തുന്നു. കോടിയേരിയുടെ ഓർമകൾ നിറഞ്ഞ വീട്ടിലെ മ്യൂസിയം കണ്ടും ഉദ്യാനത്തിന് നടുവിലെ പ്രതിമയിൽ അഭിവാദ്യമർപ്പിച്ചും മടങ്ങുന്നു. ഇതിനകം ആയിരങ്ങൾ മ്യൂസിയം സന്ദർശിച്ചു.

കഴിഞ്ഞ മൂന്നു വർഷവും വീട്ടിൽ സന്ദർശകർ ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. കോടിയേരിയുടെ ഭാര്യ വിനോദിനിയും മക്കളും എല്ലാവരെയും സ്വീകരിച്ചു. സന്ദർശക പുസ്‌തകത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദിഭാഷകളിലെ കോടിയേരി സ്‌മരണകളിലൂടെ യാത്രചെയ്‌താൽ എത്രമേൽ ജനം ഇഷ്ടപ്പെട്ടിരുന്നുവെന്ന് വ്യക്തമാവും. വേർപാടിന്റെ മൂന്നാംവർഷത്തിലും കോടിയേരിയെന്ന നേതാവിനെ ഹൃദയത്തിൽ സൂക്ഷിക്കുകയാണ് മലയാളികൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318002/kannur)