---
title: "ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് സ്പെഷാലിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻ തിയേറ്റർ, ഐ സി യു  ഉദ്ഘാടനം ഒക്ടോബർ രണ്ടിന്"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318083/kottiyoor"
published_at: "2025-10-01T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcd95d7a9e4_IMG-20251001-WA0044.jpg"
keywords: []
---

# ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് സ്പെഷാലിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻ തിയേറ്റർ, ഐ സി യു  ഉദ്ഘാടനം ഒക്ടോബർ രണ്ടിന്

> **Lead Summary:** കേളകം:ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് സ്പെഷാലിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻ തിയേറ്റർ & ഇന്റൻസീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ഒക്ടോബർ രണ്ടിന് ഉച്ചക്ക് ശേഷം മൂന്നരക്ക് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ.ഉൽഘാടനം നടത്തുമെന്ന് മദർ സുപ്പീരിയർ സിസ്റ്റർ റൊസീന, മെഡിക്കൽ സൂപ്രണ്ട് ഡോ.നയന രാജൻ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജെസ് ലിൻ, ട്രെൻറ് സർജിക്കൽസ് മാനേജിംഗ് ഡയറക്ടർ ഹരീഷ് ദാമോദർ എന്നിവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു .മാനന്തവാടി രൂപത സഹായമെത്രാൻ

## Article Content

കേളകം:ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് സ്പെഷാലിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻ തിയേറ്റർ & ഇന്റൻസീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ഒക്ടോബർ രണ്ടിന് ഉച്ചക്ക് ശേഷം മൂന്നരക്ക് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ.ഉൽഘാടനം നടത്തുമെന്ന് മദർ സുപ്പീരിയർ സിസ്റ്റർ റൊസീന, മെഡിക്കൽ സൂപ്രണ്ട് ഡോ.നയന രാജൻ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജെസ് ലിൻ, ട്രെൻറ് സർജിക്കൽസ് മാനേജിംഗ് ഡയറക്ടർ ഹരീഷ് ദാമോദർ എന്നിവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു .മാനന്തവാടി രൂപത സഹായമെത്രാൻ

മാർ അലക്സ് താരാമംഗലം ചടങ്ങിൽ അദ്യക്ഷത വഹിക്കും. ട്രെൻറ് സർജിക്കൽസ് മാനേജിംഗ് ഡയറക്ടർ ഹരീഷ് ദാമോദർ, കോൺട്രാക്ടർ

ടോമി മുഞ്ഞനാട്ട്, എന്നിവരെ ചടങ്ങിൽ ആദരിക്കും.

ചുങ്കക്കുന്ന് ഫൊറോന ചർച്ച് വികാരി റവ ഫാ. പോൾ കൂട്ടാല, പഞ്ചായത്ത് പ്രസിഡണ്ടുമാരായ റോയി നമ്പുടാകം കൊട്ടിയൂർ, സി. ടി. അനീഷ് കേളകം ,ആന്റണി സെബാസ്റ്റ്യൻ കണിച്ചാർ ,പ്രൊവിൻഷ്യൽ, സുപ്പീരിയർ ഓഫ് ഡി.എസ്.സി.

സിസ്റ്റർ ബിൻസി ,കൊട്ടിയൂർ മെഡിക്കൽ ഓഫീസർ

ഡോ. അർജുൻ ജോസ് ,കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ, കൊട്ടിയൂർ പഞ്ചായത്ത് മെമ്പർമാരായ

പി. സി. തോമസ് പൊട്ടനാനിയിൽ, ബാബു മാങ്കോട്ടിൽ ,സിസ്റ്റർ റൊസീന ,സിസ്റ്റർ അനില, വൽസമ്മ ജോയി വട്ടക്കുന്നേൽ എന്നിവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318083/kottiyoor)