---
title: "കോടിയേരി  'മഞ്ജരി നാട്യകലാലയത്തിന്റെ' 34ാം വാർഷികാഘോഷം ശനിയാഴ്ച"
english_title: "Manjarinadyakalalayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318106/manjarinadyakalalayam"
published_at: "2025-10-01T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dceb7b822ee_1000136955.jpg"
keywords: []
---

# കോടിയേരി  'മഞ്ജരി നാട്യകലാലയത്തിന്റെ' 34ാം വാർഷികാഘോഷം ശനിയാഴ്ച

> **Lead Summary:** **കോടിയേരി : ** കോടിയേരി ഈങ്ങയിൽ പീടികയിലെ മഞ്ജരി നാട്യ കലാലയത്തിന്റെ 34ാം വാർഷികാഘോഷം ശനിയാഴ്ച നടക്കും..ആഘോഷ പരിപാടികൾ ശനിയാഴ്ച ഉച്ച മുതൽ രാത്രി 10.30 വരെ നഗരസഭാ ടൌൺഹാളിലാണ് നടക്കുകയെന്നു സ്ഥാപന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കോടിയേരി : ** കോടിയേരി ഈങ്ങയിൽ പീടികയിലെ മഞ്ജരി നാട്യ കലാലയത്തിന്റെ 34ാം വാർഷികാഘോഷം ശനിയാഴ്ച നടക്കും..ആഘോഷ പരിപാടികൾ ശനിയാഴ്ച ഉച്ച മുതൽ രാത്രി 10.30 വരെ നഗരസഭാ ടൌൺഹാളിലാണ് നടക്കുകയെന്നു സ്ഥാപന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉച്ച 2.30 മുതൽ ശാസ്ത്രിയ സംഗിതവും വൈകിട്ട് 5 മുതൽ ശാസ്ത്രിയ നൃത്താർച്ചനയും നടക്കും. 6 മണിക്ക് ഉത്ഘാടന സമ്മേളനം ചേരും. നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ അദ്ധ്യക്ഷത വഹിക്കും. കലാമണ്ഡലം പ്രിൻസിപ്പൽ പ്രൊഫസർ കലാമണ്ഡലം ഗോപകുമാർ വാർഷികാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്യും. നൃത്തം,സംഗിതം, ഡിപ്ലോമ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഉത്ഘാടന വേദിയിൽ വിതരണം ചെയ്യും. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളെയും സംസ്ഥാന യുവജനോത്സവത്തിൽ ഇംഗ്ലീഷ് കഥാരചനയിലും ഉപന്യാസ രചനയിലും എ. ട്രേഡ് നേടിയ വിദ്യാർത്ഥികളെയും ആദരിക്കും. രാത്രി 7 ന് കോതറാണി നൃത്ത ശില്പ അവതരണവും ഉണ്ടാവും. ബി.എസ്.എസ്. ഡിപ്ലോമ സെന്ററായി ഉയർത്തപ്പെട്ട മഞ്ജരി നാട്യ കലാലയത്തിൽ ഇപ്പോൾ 300 ഓളം കുട്ടികൾ നൃത്തവും സംഗീതവും അഭ്യസിക്കുന്നുണ്ട്.സിക്രട്ടറി എൻ.ശ്രീധന്യൻ, പ്രസിഡണ്ട് കെ.കൃഷ്ണൻ,ഡയറക്ടർ കെ.പി. വത്സൻ, എം.കെ. സുജ, എം.കെ. സുനിൽ, ബിന്ദു വത്സൻ, അശ്വതി റിനിൽ, സുബിനസുജേഷ് എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318106/manjarinadyakalalayam)