---
title: "നാഷണൽ കോ-ഓർഡിനേഷൻ ഓഫ് പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി"
english_title: "Pentionersassociation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318124/pentionersassociation"
published_at: "2025-10-01T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcfa446d057_1000136983.jpg"
keywords: []
---

# നാഷണൽ കോ-ഓർഡിനേഷൻ ഓഫ് പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി

> **Lead Summary:** **കണ്ണൂർ : **അന്താരാഷ്ട്ര വയോജന ദിനം, പെൻഷൻ ദിനം എന്നിവയുടെ ഭാഗമായി നാഷണൽ കോ-ഓർഡിനേഷൻ ഓഫ് പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പെൻഷൻകാരും വയോജനങ്ങളും ധർണ്ണ നടത്തി. കണ്ണൂർ BSNL ഭവന് മുന്നിൽ നടന്ന ധർണ്ണ NCCPA അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് CP ശോഭന ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ : **അന്താരാഷ്ട്ര വയോജന ദിനം, പെൻഷൻ ദിനം എന്നിവയുടെ ഭാഗമായി നാഷണൽ കോ-ഓർഡിനേഷൻ ഓഫ് പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പെൻഷൻകാരും വയോജനങ്ങളും ധർണ്ണ നടത്തി. കണ്ണൂർ BSNL ഭവന് മുന്നിൽ നടന്ന ധർണ്ണ NCCPA അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് CP ശോഭന ഉദ്ഘാടനം ചെയ്തു.

വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള നടപടികൾ സർക്കാർ ശക്തിപ്പെടുത്തുക, റെയിൽവെയിൽ വയോജനങ്ങൾക്ക് റെയിൽ പെ അനുവദിച്ച കൺസഷൻ നിർത്തലാക്കിയത് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.

AKBRF ജില്ല പ്രസിഡൻ്റ് കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. പി മനോഹരൻ, കെ ശാന്തകുമാർ, ടി വി ജനാർദ്ദനൻ, കെ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318124/pentionersassociation)