---
title: "മണത്തണ ചപ്പാരം ക്ഷേത്ര നവരാത്രി മഹോത്സവം സമാപിച്ചു"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318191/manathana"
published_at: "2025-10-02T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ddcf58db001_IMG-20251002-WA0001.jpg"
keywords: []
---

# മണത്തണ ചപ്പാരം ക്ഷേത്ര നവരാത്രി മഹോത്സവം സമാപിച്ചു

> **Lead Summary:** **മണത്തണ**: ചപ്പാരം ക്ഷേത്ര നവരാത്രി മഹോത്സവം സമാപിച്ചു. ബുധനാഴ്ച രാത്രി നവരാത്രി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ആഘോഷ ക്കമ്മിറ്റി ചെയർമാൻ തിട്ടയിൽ വാസുദേവൻ നായർ അധ്യക്ഷനായിരുന്നു. കൂടത്തിൽ ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ നിശ്ചല ദൃശ്യങ്ങളും, ദീപാലങ്കാരവും ഒരുക്കിയവരിൽ വിജയികളായവർക്ക് പേരാവൂർ എസ്. എച്ച്. ഓ പി ബി സജീവ് സമ്മാന വിതരണം നടത്തി.

## Article Content

**മണത്തണ**: ചപ്പാരം ക്ഷേത്ര നവരാത്രി മഹോത്സവം സമാപിച്ചു. ബുധനാഴ്ച രാത്രി നവരാത്രി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ആഘോഷ ക്കമ്മിറ്റി ചെയർമാൻ തിട്ടയിൽ വാസുദേവൻ നായർ അധ്യക്ഷനായിരുന്നു. കൂടത്തിൽ ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ നിശ്ചല ദൃശ്യങ്ങളും, ദീപാലങ്കാരവും ഒരുക്കിയവരിൽ വിജയികളായവർക്ക് പേരാവൂർ എസ്. എച്ച്. ഓ പി ബി സജീവ് സമ്മാന വിതരണം നടത്തി.

ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സി വിജയൻ, ട്രഷറർ കോലൻചിറ ഗംഗാധരൻ, ക്ഷേത്രം ജോ. സെക്രട്ടറി കെ മുകുന്ദൻ മാസ്റ്റർ, വിവിധ ക്ഷേത്ര പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന സമ്മനോത്സവത്തിന്റെ കൂപ്പൺ നറുക്കെടുപ്പ് നവരാത്രി മണ്ഡപത്തിൽ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318191/manathana)