---
title: "വിസ തട്ടിപ്പ് കേസിലെ പ്രതി ബംഗളുരു സ്വദേശി മംഗലാപുരം വിമാനത്താവളത്തിൽ പിടിയിൽ "
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318245/iritty"
published_at: "2025-10-02T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de147fc6171_WhatsApp_Image_2025-10-02_at_11.02.22_239932dd.jpg"
keywords: []
---

# വിസ തട്ടിപ്പ് കേസിലെ പ്രതി ബംഗളുരു സ്വദേശി മംഗലാപുരം വിമാനത്താവളത്തിൽ പിടിയിൽ 

> **Lead Summary:** ഇരിട്ടി : ബംഗളുരുവിൽ നിരവധി വിസാത്തട്ടിപ്പ് കേസിൽ പ്രതികളായ മലയാളികൾ അടങ്ങുന്ന സംഘത്തിലെ ബംഗളുരു സ്വദേശി വിൻസെന്റ് പോൾ റൊസാരിയോയെ ഇന്നലെ മംഗലാപുരം എയർപോർട്ടിൽ പിടിയിലായി . കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ മൂന്നുപേർ നൽകിയിരുന്ന പരാതിയിൽ പോലീസ് പ്രതികൾക്ക് എതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മംഗലാപുരത്ത് വിമാനം ഇറങ്ങിയ പ്രതിയെ കരിക്കോട്ടക്കരി സി ഐ കെ.ജെ. വിനോയിയും സംഘവും കസ്റ്റഡിയിൽ എടുക്കുന്നത് . നടപടികൾക്ക് ശേഷം കോടതി പ്രതിയെ റിമാൻഡ് ചെയ്തു .

## Article Content

ഇരിട്ടി : ബംഗളുരുവിൽ നിരവധി വിസാത്തട്ടിപ്പ് കേസിൽ പ്രതികളായ മലയാളികൾ അടങ്ങുന്ന സംഘത്തിലെ ബംഗളുരു സ്വദേശി വിൻസെന്റ് പോൾ റൊസാരിയോയെ ഇന്നലെ മംഗലാപുരം എയർപോർട്ടിൽ പിടിയിലായി . കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ മൂന്നുപേർ നൽകിയിരുന്ന പരാതിയിൽ പോലീസ് പ്രതികൾക്ക് എതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മംഗലാപുരത്ത് വിമാനം ഇറങ്ങിയ പ്രതിയെ കരിക്കോട്ടക്കരി സി ഐ കെ.ജെ. വിനോയിയും സംഘവും കസ്റ്റഡിയിൽ എടുക്കുന്നത് . നടപടികൾക്ക് ശേഷം കോടതി പ്രതിയെ റിമാൻഡ് ചെയ്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318245/iritty)