---
title: "സമദർശിനിയിൽ വിദ്യാരംഭം"
english_title: "naduvanadu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318258/naduvanadu"
published_at: "2025-10-02T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de1e7759baf_WhatsApp_Image_2025-10-02_at_11.45.40_761a462a.jpg"
keywords: []
---

# സമദർശിനിയിൽ വിദ്യാരംഭം

> **Lead Summary:** **നടുവനാട് **: സമദർശിനി ഗ്രന്ഥാലയത്തിൽ വിശ്വമഹാ ഗ്രന്ഥങ്ങളായ മഹാഭാരതം, രാമായണം, ബൈബിൾ, ഖുർആൻ, മൂലധനം മറ്റു സാഹിത്യ ഗ്രന്ഥങ്ങളെയും സാക്ഷി നിർത്തി കുരുന്നുകൾ ആദ്യാക്ഷരം നുകർന്നു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിനോയ് കുര്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഴശ്ശി രാജ എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ജി കുമാരൻ നായർ,അഡ്വക്കേറ്റ് ബിനോയ് കുര്യൻ എന്നിവർ കുരുന്നുകൾക്ക് അക്ഷരം പകർന്നു.ഗ്രന്ഥാലയം പ്രസിഡണ്ട് ബെൻഹർ കോട്ടത്തു വളപ്പിൽ സ്വാഗതവും, കെ ശശി അധ്യക്ഷതയും വഹിച്ചു ജില്ല ലൈബ്രറി കൗൺസിൽ അംഗം കെ വി രാധാകൃഷ്ണൻ മാസ്റ്റർ സമ്മാന വിതരണം നടത്തി.എൽ എൽ എം പരീക്ഷയിൽ ഗോൾഡ് മെഡൽ നേടിയ വഫ മറിയം, എൽ.ജി.എസ് പരീക്ഷയിൽ പതിനാലാം റാങ്ക് നേടിയ പി എസ് സൗമ്യ എന്നിവരെ അനുമോദിച്ചു. ആദ്യാക്ഷരം കുറിച്ച എല്ലാ കുരുന്നുകൾക്കും ഗ്രന്ഥാലയം വകയായി സമ്മാനങ്ങൾ നൽകി.കെ പ്രേമനിവാസൻ, എം പി ശ്രീന, കെ സുജാത ടീച്ചർ,പി വിജയലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു.

## Article Content

**നടുവനാട് **: സമദർശിനി ഗ്രന്ഥാലയത്തിൽ വിശ്വമഹാ ഗ്രന്ഥങ്ങളായ മഹാഭാരതം, രാമായണം, ബൈബിൾ, ഖുർആൻ, മൂലധനം മറ്റു സാഹിത്യ ഗ്രന്ഥങ്ങളെയും സാക്ഷി നിർത്തി കുരുന്നുകൾ ആദ്യാക്ഷരം നുകർന്നു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിനോയ് കുര്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഴശ്ശി രാജ എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ജി കുമാരൻ നായർ,അഡ്വക്കേറ്റ് ബിനോയ് കുര്യൻ എന്നിവർ കുരുന്നുകൾക്ക് അക്ഷരം പകർന്നു.ഗ്രന്ഥാലയം പ്രസിഡണ്ട് ബെൻഹർ കോട്ടത്തു വളപ്പിൽ സ്വാഗതവും, കെ ശശി അധ്യക്ഷതയും വഹിച്ചു ജില്ല ലൈബ്രറി കൗൺസിൽ അംഗം കെ വി രാധാകൃഷ്ണൻ മാസ്റ്റർ സമ്മാന വിതരണം നടത്തി.എൽ എൽ എം പരീക്ഷയിൽ ഗോൾഡ് മെഡൽ നേടിയ വഫ മറിയം, എൽ.ജി.എസ് പരീക്ഷയിൽ പതിനാലാം റാങ്ക് നേടിയ പി എസ് സൗമ്യ എന്നിവരെ അനുമോദിച്ചു. ആദ്യാക്ഷരം കുറിച്ച എല്ലാ കുരുന്നുകൾക്കും ഗ്രന്ഥാലയം വകയായി സമ്മാനങ്ങൾ നൽകി.കെ പ്രേമനിവാസൻ, എം പി ശ്രീന, കെ സുജാത ടീച്ചർ,പി വിജയലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318258/naduvanadu)