---
title: "ഇരിട്ടിയിൽ രണ്ടിടങ്ങളിൽ വിദേശ മദ്യം പിടികൂടി"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318261/iritty"
published_at: "2025-10-02T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de28d37c3b1_IMG-20251002-WA0032.jpg"
keywords: []
---

# ഇരിട്ടിയിൽ രണ്ടിടങ്ങളിൽ വിദേശ മദ്യം പിടികൂടി

> **Lead Summary:** **ഇരിട്ടി:** എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പ്രജീഷ് കുന്നുമ്മലിൻ്റെ നേതൃത്വത്തിൽ ഇരിട്ടി പയിഞ്ചേരി ഭാഗത്തു നടത്തിയ പരിശോധനയിൽ മദ്യവിൽപ്പന നടത്തിയ പയിഞ്ചേരി സ്വദേശി പി.വി. അജിത്തിനെ അറസ്റ്റ് ചെയ്തു . ഇയാളുടെ കയ്യിൽ നിന്നും 19 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും എക്‌സൈസ് പിടിച്ചെടുത്തു വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിദേശമദ്യം ക്കാടെത്തിയത് . പരിശോധനയിൽ അസിസ്റ്റൻ്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ സി.എം. ജെയിംസ് , പ്രിവൻ്റീവ് ഓഫിസർ ഷൈബി കുര്യൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. രാഗിൽ , സി.വി. പ്രജിൽ , വനിത സി ഇ ഒ വി. ശരണ്യ എന്നിവർ പങ്കെടുത്തു. കല്ലുവയലിൽ എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിൽ കല്ലുവയൽ ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 30 കുപ്പി (15 ലിറ്റർ ) വിദേശമദ്യം പിടിക്കൂടി . സംഭവത്തിൽ കല്ലുവയൽ സ്വദേശി വി.ജി. ബിജുവിനെ എക്‌സൈസ് അറസ്റ് ചെയ്തു .സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു മദ്യം . പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ. ആനന്ദകൃഷ്ണൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.കെ. സാജൻ , പ്രിവൻറ്റീവ് ഓഫിസർമാരായ പി. അനീഷ് , സി.പി. ഷാജി ,സിവിൽ എക്സൈസ് ഓഫീസർ റിനീഷ് ഓർക്കാട്ടേരി എന്നിവരും പങ്കെടുത്തു .

## Article Content

**ഇരിട്ടി:** എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പ്രജീഷ് കുന്നുമ്മലിൻ്റെ നേതൃത്വത്തിൽ ഇരിട്ടി പയിഞ്ചേരി ഭാഗത്തു നടത്തിയ പരിശോധനയിൽ മദ്യവിൽപ്പന നടത്തിയ പയിഞ്ചേരി സ്വദേശി പി.വി. അജിത്തിനെ അറസ്റ്റ് ചെയ്തു . ഇയാളുടെ കയ്യിൽ നിന്നും 19 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും എക്‌സൈസ് പിടിച്ചെടുത്തു വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിദേശമദ്യം ക്കാടെത്തിയത് . പരിശോധനയിൽ അസിസ്റ്റൻ്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ സി.എം. ജെയിംസ് , പ്രിവൻ്റീവ് ഓഫിസർ ഷൈബി കുര്യൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. രാഗിൽ , സി.വി. പ്രജിൽ , വനിത സി ഇ ഒ വി. ശരണ്യ എന്നിവർ പങ്കെടുത്തു. കല്ലുവയലിൽ എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിൽ കല്ലുവയൽ ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 30 കുപ്പി (15 ലിറ്റർ ) വിദേശമദ്യം പിടിക്കൂടി . സംഭവത്തിൽ കല്ലുവയൽ സ്വദേശി വി.ജി. ബിജുവിനെ എക്‌സൈസ് അറസ്റ് ചെയ്തു .സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു മദ്യം . പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ. ആനന്ദകൃഷ്ണൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.കെ. സാജൻ , പ്രിവൻറ്റീവ് ഓഫിസർമാരായ പി. അനീഷ് , സി.പി. ഷാജി ,സിവിൽ എക്സൈസ് ഓഫീസർ റിനീഷ് ഓർക്കാട്ടേരി എന്നിവരും പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318261/iritty)