---
title: "സ്വർണവിലനിരക്ക് കുറഞ്ഞു"
english_title: "goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318283/goldrate"
published_at: "2025-10-02T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de2fb81a07a_istockphoto-1277517088-612x612.jpg"
keywords: []
---

# സ്വർണവിലനിരക്ക് കുറഞ്ഞു

> **Lead Summary:** തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. പവന് 400 രൂപയാണ് ഇന്ന് കുറ‍‍ഞ്ഞത്. ഇന്നലെ രാവിലെയും ഉച്ചയിക്കുമായി പവന് 1,320 വർദ്ധിച്ചിരുന്നു. ചെറിയൊരു ഇടിവുണ്ടെങ്കിലും പവന്റെ വില ഇപ്പോഴും 87,000 ത്തിന് മുകളിലാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 87,040 രൂപയാണ്.

## Article Content

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. പവന് 400 രൂപയാണ് ഇന്ന് കുറ‍‍ഞ്ഞത്. ഇന്നലെ രാവിലെയും ഉച്ചയിക്കുമായി പവന് 1,320 വർദ്ധിച്ചിരുന്നു. ചെറിയൊരു ഇടിവുണ്ടെങ്കിലും പവന്റെ വില ഇപ്പോഴും 87,000 ത്തിന് മുകളിലാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 87,040 രൂപയാണ്.

ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

ഇന്ന് ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 10880 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 8955 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 6960 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4490 രൂപയാണ്. വെള്ളിയുടെ വിലയിൽ കുറവില്ല. ഇന്ന് റെക്കോർഡ് നിരക്കിലാണ് വെള്ളിയുടെ വില. 156 രൂപയാണ് ഇന്നത്തെ വിപണിവില.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318283/goldrate)