---
title: "കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനൻ നേരെ കയ്യേറ്റം"
english_title: "koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318284/koothuparamba"
published_at: "2025-10-02T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de3005e8bad_WhatsApp_Image_2025-10-02_at_12.23.47_472fe355.jpg"
keywords: []
---

# കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനൻ നേരെ കയ്യേറ്റം

> **Lead Summary:** കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് സംഭവം ഉണ്ടായത്. മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ചാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്. പ്രതിഷേധക്കാർക്കിടയിലൂടെ എംഎൽഎ നടന്നു പോയപ്പോൾ ആയിരുന്നു കയ്യേറ്റം.

## Article Content

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് സംഭവം ഉണ്ടായത്. മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ചാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്. പ്രതിഷേധക്കാർക്കിടയിലൂടെ എംഎൽഎ നടന്നു പോയപ്പോൾ ആയിരുന്നു കയ്യേറ്റം.

പെരിങ്ങത്തൂരിൽ അം​ഗൻവാടി ഉദ്ഘാടനത്തിനായാണ് കെ പി മോഹനൻ എംഎൽഎ എത്തിയത്. മാസങ്ങളായി ഈ പ്രദേശത്ത് ഒരു ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇത്തരമൊരു പ്രശ്നം നാട്ടുകാർ അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎൽഎ പരി​ഗണിച്ചില്ല എന്നതാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318284/koothuparamba)