---
title: "ഇരിട്ടി നഗരസഭ ഗാന്ധിജയന്തി ആഘോഷിച്ചു"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318404/iritty"
published_at: "2025-10-03T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df2a54b65a4_WhatsApp_Image_2025-10-02_at_20.17.21_ede48a9b.jpg"
keywords: []
---

# ഇരിട്ടി നഗരസഭ ഗാന്ധിജയന്തി ആഘോഷിച്ചു

> **Lead Summary:** ഇരിട്ടി: ഇരിട്ടി നഗരസഭയുടെയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തിയാഘോഷവും സേവനദിനാചരണവും സെമിനാറും നടത്തി. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ പി.പി ഉസ്മാൻ അധ്യക്ഷത വഹിച്ചു. യങ് പ്രൊഫഷണൽ ശ്രേയ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാലിന്യ പരിപാലനവും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഇ മോഹനൻ ക്ലാസെടുത്തു.

## Article Content

ഇരിട്ടി: ഇരിട്ടി നഗരസഭയുടെയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തിയാഘോഷവും സേവനദിനാചരണവും സെമിനാറും നടത്തി. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ പി.പി ഉസ്മാൻ അധ്യക്ഷത വഹിച്ചു. യങ് പ്രൊഫഷണൽ ശ്രേയ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാലിന്യ പരിപാലനവും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഇ മോഹനൻ ക്ലാസെടുത്തു.

കുട്ടികൾക്കായി നടത്തിയ ശുചിത്വ പ്രശ്‌നോത്തരിയിൽ വിജയികളായവർക്ക് നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികളും ജനപ്രതിനിധികളും ജീവനക്കാരും പൊതുജനങ്ങളും ചേർന്ന് ഇരിട്ടി നഗര പരിധിയിൽ ശുചീകരണ പ്രവൃത്തികൾ നടത്തി.

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ സോയ, കൗൺസിലർ പി.വി ജയലക്ഷ്മി, ക്ലീൻ സിറ്റി മാനേജർ കെ.വി രാജീവൻ, ഇരിട്ടി ഹൈസ്കൂൾ പ്രിൻസിപ്പൽ കെ.വി സുജേഷ്ബാബു എസ് ഡബ്ള്യു എം എഞ്ചിനീയർ പ്രിൻസി പോൾ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318404/iritty)