---
title: "ഗാന്ധിജയന്തി ദിനത്തിൽ സെൻ്റ്തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ്& ഗൈഡ്സ് കേളകം വഴിയോരം ശുചീകരിച്ചു"
english_title: "kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318406/kelakam"
published_at: "2025-10-03T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df2b58903ae_WhatsApp_Image_2025-10-02_at_14.36.58_725c551b.jpg"
keywords: []
---

# ഗാന്ധിജയന്തി ദിനത്തിൽ സെൻ്റ്തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ്& ഗൈഡ്സ് കേളകം വഴിയോരം ശുചീകരിച്ചു

> **Lead Summary:** കേളകം: കേളകം സെൻറ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സിന്റെ നേതൃത്വത്തിൽ കേളകം വഴിയോരങ്ങൾ ശുചീകരിച്ചു. കേളകത്ത് നടന്ന പരിപാടി , പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ വർഗീസ് കവണാട്ടേൽ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, വാർഡ് മെമ്പർ ടോമി പുളിക്കക്കണ്ടം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സ്കൗട്ട് ലീഡർ അഭിനവ് ഇ ജെ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. അധ്യാപ കരായ കെ.വി ബിജു, സമിത കേളോത്ത്, ഹെൽത്ത് ഇൻസ്പെക്ടർ ദീപ്തി, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. 32 പേരടങ്ങുന്ന സ്ക്കൗട്സ്&ഗൈഡ്സ് ടീം അംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൈമാറി.

## Article Content

കേളകം: കേളകം സെൻറ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സിന്റെ നേതൃത്വത്തിൽ കേളകം വഴിയോരങ്ങൾ ശുചീകരിച്ചു. കേളകത്ത് നടന്ന പരിപാടി , പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ വർഗീസ് കവണാട്ടേൽ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, വാർഡ് മെമ്പർ ടോമി പുളിക്കക്കണ്ടം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സ്കൗട്ട് ലീഡർ അഭിനവ് ഇ ജെ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. അധ്യാപ കരായ കെ.വി ബിജു, സമിത കേളോത്ത്, ഹെൽത്ത് ഇൻസ്പെക്ടർ ദീപ്തി, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. 32 പേരടങ്ങുന്ന സ്ക്കൗട്സ്&ഗൈഡ്സ് ടീം അംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318406/kelakam)