---
title: "അണ്ടല്ലൂർ കാവിലെ സുന്ദരിയെ അതി സുന്ദരി ആക്കി മാറ്റിയ മേക്കോവർ ആർട്ടിസ്റ്റ് ഇവിടെയുണ്ട്"
english_title: "The makeover artist is here"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31846/the-makeover-artist-is-here"
published_at: "2022-03-15T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62303cde48978_Picsart_22-03-15_12-40-44-753.jpg"
keywords: []
---

# അണ്ടല്ലൂർ കാവിലെ സുന്ദരിയെ അതി സുന്ദരി ആക്കി മാറ്റിയ മേക്കോവർ ആർട്ടിസ്റ്റ് ഇവിടെയുണ്ട്

> **Lead Summary:** അണ്ടല്ലൂർ കാവിലെ സുന്ദരിയെ അതി സുന്ദരി ആക്കി മാറ്റിയ മേക്കോവർ ആർട്ടിസ്റ്റ് ഇവിടെയുണ്ട്. 9 വർഷമായി ബ്യൂട്ടിപാർലർ നടത്തുന്ന രമ്യ ആർ ആണ് ഈ വൈറൽ മേക്കോവറിന് പിന്നിൽ. 

## Article Content

അണ്ടല്ലൂർ കാവിലെ സുന്ദരിയെ അതി സുന്ദരി ആക്കി മാറ്റിയ മേക്കോവർ ആർട്ടിസ്റ്റ് ഇവിടെയുണ്ട്. 9 വർഷമായി ബ്യൂട്ടിപാർലർ നടത്തുന്ന രമ്യ ആർ ആണ് ഈ വൈറൽ മേക്കോവറിന് പിന്നിൽ. 

അണ്ടല്ലൂരിലെ സീത എന്ന രീതിയിൽ പുറത്തിറങ്ങിയ നാടോടി പെൺകുട്ടി കിസ്ബുവിൻ്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ കണ്ടതോടെയാണ് രമ്യ കിസ്ബുവിനെ തേടി ഇറങ്ങുന്നത്. പലയിടങ്ങളിൽ തിരഞ്ഞെങ്കിലും ആദ്യമൊന്നും കിസ്ബുവിനെ കണ്ടെത്താൻ സാധിച്ചില്ല.

ശേഷം ഒത്തിരി അലഞ്ഞതിന് ശേഷമാണ് കിസ്‍ബുവിനെ കണ്ടെത്തിയത്. കിസ്‍ബുവിനോട് അനുവാദം ചോദിച്ചപ്പോൾ താത്പര്യമുണ്ടെന്ന് പറഞ്ഞു. ശേഷം വീട്ടുകാരുടെയും അനുവാദം വാങ്ങി മേക്കോവർ തുടങ്ങി.

നോർത്ത് ഇന്ത്യക്കാരിയായ കിസ്‍ബുവിനെ സൗത്ത് ഇന്ത്യൻ ലുക്കിൽ കണ്ടാൽ എങ്ങനെ ഉണ്ടാവും എന്ന തോന്നലാണ് രമ്യയെ ഇത്തരം ഒരു മേക്കോവർ ചെയ്യാൻ പ്രേരിപ്പിച്ചത്. അങ്ങനെ നല്ല കിടിലൻ മലയാളി പെൺകുട്ടിയായി കിസ്‍ബുവിനെ രമ്യ മാറ്റി. സംഭവം കണ്ട എല്ലാവരും അന്താളിച്ചു പോവുകയായിരുന്നു.

അണ്ടല്ലൂർ കാവിൽ ബലൂൺ വിറ്റ് നടന്നിരുന്ന കിസ്ബുവിനെ അണ്ടലൂർക്കാവിൽ വച്ച് അർജുൻ കൃഷ്ണൻ എന്നയാൾ ക്യാമറയിൽ പകർത്തി പോസ്റ്റ് ചെയ്തിരുന്നു. സംഭവം വൈറലായതോടെയാണ് രാജസ്ഥാനി സുന്ദരി ശ്രദ്ധേയയാകുന്നത്.

രാജസ്ഥാനിലെ ജയ്പ്പൂർ സ്വദേശിനിയായ പെൺകുട്ടിയുടെ അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു. അമ്മ കഞ്ചൻ, അമ്മാമൻ ഗോപു, സഹോദരങ്ങൾ എന്നിവർക്കൊപ്പമാണ് കൂത്തുപറമ്പ് മേഖലയിലെത്തിയത്. ആരെയും ആകർഷിക്കുന്ന അഴകാണ് ഈ നാടോടി പെൺകുട്ടിയെ വ്യത്യസ്ഥയാക്കുന്നത്.

മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകണം എന്നതും, നല്ല നിലയിൽ വിവാഹം കഴിച്ച് അയക്കണം എന്നതുമാണ് ആഗ്രഹമെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.മാനുഷിക മൂല്യത്തിനും, വിദ്യാഭ്യാസത്തിനും ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളികൾ കുട്ടികളെ സഹായിക്കും എന്നത് മാത്രമാണ് കുടുംബത്തിൻ്റെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31846/the-makeover-artist-is-here)