---
title: "ആറളം ഫാമിൽ നിന്നും ആദ്യമായി MBBS പഠനത്തിന് യോഗ്യത നേടിയ ഉണ്ണിമായക്ക് ഇരിട്ടി എക്സൈസ് സർക്കിളിന്റെ ആദരം"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318801/aralam"
published_at: "2025-10-05T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e1d462d0450_IMG-20251005-WA0003.jpg"
keywords: []
---

# ആറളം ഫാമിൽ നിന്നും ആദ്യമായി MBBS പഠനത്തിന് യോഗ്യത നേടിയ ഉണ്ണിമായക്ക് ഇരിട്ടി എക്സൈസ് സർക്കിളിന്റെ ആദരം

> **Lead Summary:** ഇരിട്ടി: പുതിയ തലമുറക്ക് പ്രചോദാനമായിക്കൊണ്ട് ആറളം പുരധിവാസമേഖല യിൽ നിന്നും ആദ്യമായി MBBS പഠനത്തിന് യോഗ്യത നേടിയ ഉണ്ണിമായക്ക്‌ ഇരിട്ടി എക്സൈസ് സർക്കിളിന്റെ ആദരം

## Article Content

ഇരിട്ടി: പുതിയ തലമുറക്ക് പ്രചോദാനമായിക്കൊണ്ട് ആറളം പുരധിവാസമേഖല യിൽ നിന്നും ആദ്യമായി MBBS പഠനത്തിന് യോഗ്യത നേടിയ ഉണ്ണിമായക്ക്‌ ഇരിട്ടി എക്സൈസ് സർക്കിളിന്റെ ആദരം

എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ രജിത് സി മൊമെന്റോ കൈമാറി ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.ആറളം ഫാമിൽ ബ്ലോക്ക് പത്തിലെ മോഹനൻ - ബിന്ദു ദമ്പതികളുടെ മകൾ ഉണ്ണിമായ നീറ്റ് പരീക്ഷയിലൂടെ കൈപ്പിടിയിലാക്കിയ മെഡിക്കൽ ഉപരിപഠനത്തിലേക്കുള്ള യാത്രയിലേക്കാണ്.. വയനാട് മൂപ്പൻസ് മെഡിക്കൽ കോളേജിൽ അടുത്ത ദിവസം ഈ മിടുക്കി പഠനമാരംഭിക്കും... സർക്കാറിന്റെ സമ്പൂർണ്ണ സ്കോളർഷിപ്പിൽ പഠനം പൂർത്തീകരിച്ച് ആറളം ഫാമിന്റെ മകൾ ഡോക്ടറായെത്താൻ ഒരു ജനത കാത്തിരിക്കുകയാണ്. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ പി ശ്രീനാഥ്‌, സതീഷ് വി എൻ, സജേഷ് പികെ എന്നിവർ ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318801/aralam)