---
title: "കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: സംസ്ഥാനങ്ങളുടെ യോ​ഗം വിളിച്ച് കേന്ദ്രസർക്കാർ"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318840/delhi"
published_at: "2025-10-05T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e213c063a0e_IMG-20251005-WA0002.jpg"
keywords: []
---

# കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: സംസ്ഥാനങ്ങളുടെ യോ​ഗം വിളിച്ച് കേന്ദ്രസർക്കാർ

> **Lead Summary:** ദില്ലി: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാനങ്ങളുടെ യോ​ഗം വിളിച്ച് കേന്ദ്രസർക്കാർ. ആരോ​ഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുടെ ഓൺലൈൻ യോ​ഗം വിളിച്ചു. വൈകീട്ടാണ് യോ​ഗം ചേരുക. ചുമ മരുന്നുകൾ കർശനമായി നിയന്ത്രിക്കണമെന്ന് നേരത്തെ മാർഗനിർദേശം പുറത്തിറക്കിയിരുന്നു. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും പ്രചാരണം ശക്തമാക്കുന്നതിലും തീരുമാനം ഉണ്ടായേക്കും.

## Article Content

ദില്ലി: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാനങ്ങളുടെ യോ​ഗം വിളിച്ച് കേന്ദ്രസർക്കാർ. ആരോ​ഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുടെ ഓൺലൈൻ യോ​ഗം വിളിച്ചു. വൈകീട്ടാണ് യോ​ഗം ചേരുക. ചുമ മരുന്നുകൾ കർശനമായി നിയന്ത്രിക്കണമെന്ന് നേരത്തെ മാർഗനിർദേശം പുറത്തിറക്കിയിരുന്നു. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും പ്രചാരണം ശക്തമാക്കുന്നതിലും തീരുമാനം ഉണ്ടായേക്കും.

വിഷ മരുന്ന് കമ്പനിക്കെതിരെ കടുത്ത നടപടിക്ക് നിർദേശിക്കും. ശ്രേഷൻ ഫാർമക്കെതിരെ സെൻട്രൽ ഡ്ര​ഗ്സ്

സ്റ്റാൻഡേർഡ് കണ്ട്രോൾഓർ​ഗനൈസേഷനാണ് തമിഴ്നാടിന് കത്ത് നൽകുക. അനുവദിനീയമായതിലും അധികം ഡിഇജി മരുന്നിൽ അടങ്ങിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. സിഡിഎസ്ഒ ഉൾപ്പെടെ മരണകാരണം കണ്ടെത്താൻ പരിശോധന നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318840/delhi)