---
title: "കൊളച്ചേരി പഞ്ചായത്തിലെ ചേലേരി യു. പി സ്കൂളിന് വെള്ളക്കെട്ട് രൂക്ഷമെന്ന് പരാതി"
english_title: "Chelery U.P. School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318846/chelery-up-school"
published_at: "2025-10-05T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e21a324e2db_WhatsApp_Image_2025-10-05_at_12.01.38.jpeg"
keywords: []
---

# കൊളച്ചേരി പഞ്ചായത്തിലെ ചേലേരി യു. പി സ്കൂളിന് വെള്ളക്കെട്ട് രൂക്ഷമെന്ന് പരാതി

> **Lead Summary:** ചേലേരി: കൊളച്ചേരി പഞ്ചായത്തിലെ ചേലേരി യു. പി സ്കൂളിന് വെള്ളക്കെട്ട് രൂക്ഷമെന്ന് പരാതി. മഴ പെയ്യിതാൽ സ്കൂളിന് സമീപത്തുകൂടി കാൽനട പോലും സാധ്യമല്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ചെക്കിക്കുളം കമ്പിൽ കണ്ണാടിപ്പറമ്പ് പ്രധാന റോഡ് പരിസരത്തെ വീടുകൾക്കും സ്ഥാപനങ്ങൾക്കും മലിനജലം ദുരിതമായി തീരുന്നുണ്ട്. റോഡിലൂടെ ഒഴുകുന്ന വെള്ളത്തിലൂടെ ഭീതിയോടെയാണ് വിദ്യാർഥികളും നാട്ടുകാരും കടന്നുപോകുന്നത്.

## Article Content

ചേലേരി: കൊളച്ചേരി പഞ്ചായത്തിലെ ചേലേരി യു. പി സ്കൂളിന് വെള്ളക്കെട്ട് രൂക്ഷമെന്ന് പരാതി. മഴ പെയ്യിതാൽ സ്കൂളിന് സമീപത്തുകൂടി കാൽനട പോലും സാധ്യമല്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ചെക്കിക്കുളം കമ്പിൽ കണ്ണാടിപ്പറമ്പ് പ്രധാന റോഡ് പരിസരത്തെ വീടുകൾക്കും സ്ഥാപനങ്ങൾക്കും മലിനജലം ദുരിതമായി തീരുന്നുണ്ട്. റോഡിലൂടെ ഒഴുകുന്ന വെള്ളത്തിലൂടെ ഭീതിയോടെയാണ് വിദ്യാർഥികളും നാട്ടുകാരും കടന്നുപോകുന്നത്.

പഞ്ചായത്തിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഒരു വർഷം മുൻപേ ഓവ് ചാൽ നിർമ്മിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. സ്കൂൾ വളവിനിന്നും ചേലേരി റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത് ദുരിതം വർദ്ദിപ്പിക്കുന്നു. ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നത് സ്ഥിരം സംഭവമാകുന്നു. പത്ത് വർഷം മുൻപ് മെക്കാഡം ടാറിങ് നടത്തിയ വേളയിൽ അശാസ്ത്രീയമായ രീതിയിൽ നവീകരണം നടത്തിയത് കാരണം റോഡ് കമ്പിൽ ഭാഗത്തേക്കുള്ള ഭാഗം ഉയരുകയും സ്കൂൾ പ്രദേശം താഴ്ചയിലായതുമാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം പഞ്ചായത്തും പൊതുമരാമത്തും വിഷയത്തിൽ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318846/chelery-up-school)