---
title: "തൃശൂരിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃത​ദേഹം കത്തിച്ചനിലയിൽ. പ്രതി പോലീസ് പിടിയിൽ"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319021/thrissur"
published_at: "2025-10-06T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3670946508_images_(3)_(8).jpeg"
keywords: []
---

# തൃശൂരിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃത​ദേഹം കത്തിച്ചനിലയിൽ. പ്രതി പോലീസ് പിടിയിൽ

> **Lead Summary:** തൃശൂർ : തൃശൂർ ചൊവ്വന്നൂരിൽ യുവാവിനെ കൊലപ്പെടുത്തിയത് സ്വവർഗരതിക്കിടെയെന്ന് പൊലീസ്. പ്രതി സണ്ണി സ്വവർഗാനുരാഗിയാണെന്നും ഇയാൾ സ്ഥിരമായി സ്വവർഗരതിക്കായി പലരെയും വീട്ടിൽ കൊണ്ടുവരാറുണ്ടെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്ന് സംശയം.

## Article Content

തൃശൂർ : തൃശൂർ ചൊവ്വന്നൂരിൽ യുവാവിനെ കൊലപ്പെടുത്തിയത് സ്വവർഗരതിക്കിടെയെന്ന് പൊലീസ്. പ്രതി സണ്ണി സ്വവർഗാനുരാഗിയാണെന്നും ഇയാൾ സ്ഥിരമായി സ്വവർഗരതിക്കായി പലരെയും വീട്ടിൽ കൊണ്ടുവരാറുണ്ടെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്ന് സംശയം.

വെട്ടി കൊലപ്പെടുത്തിയശേഷം കത്തിച്ചനിലയിലായിരുന്നുമൃതദേഹം. ചൊവ്വന്നൂർ സ്വദേശി സണ്ണി താമസിക്കുന്ന വാടക ക്വാട്ടേഴ്‌സിലായിരുന്നു സംഭവം. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സമീപവാസികളാണ് വീടിനകത്ത്നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. തുടർന്ന് പൊലീസ് എത്തി പൂട്ട്പൊളിച്ച് നോക്കുകയായിരുന്നു.

ചൊവ്വന്നൂർ സ്വദേശി സണ്ണിയെ തൃശൂർ നഗരത്തിൽ നിന്ന് ഇന്നലെയാണ് പിടികൂടിയത്. മരിച്ച വ്യക്തിയുമായി ഇയാൾ നേരത്തെയും വീട്ടിൽ വന്നിട്ടുണ്ട്. ഫ്രെയിങ് പാൻ കൊണ്ട് തലക്കും മുഖത്തും മരിച്ചയാൾക്ക് ശക്തമായ അടി ഏറ്റിട്ടുണ്ട്. കൊല നടത്തിയത് അതിക്രൂരമായി ദേഹത്ത് കുത്തി പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തത്. മരിച്ച ശേഷമാണ് മൃതദേഹം കത്തിച്ചതെന്ന് നിഗമനം. മുമ്പ് നടത്തിയ കൊലപാതകവും സ്വവർഗരതി വിസമ്മതിച്ചതിന്റെ പേരിൽ.

കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ട് കൊലക്കേസുകളിലെ പ്രതിയാണ് ചൊവ്വന്നൂർ സ്വദേശിയായ സണ്ണി. ഒരു കൊലക്കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയെയും, ബന്ധുവിനെയും ആണ് നേരത്തെ കൊലപ്പെടുത്തിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319021/thrissur)