---
title: "കണ്ണൂരിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലീസ് മർദിച്ചെന്ന് പരാതി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319034/kannur"
published_at: "2025-10-06T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e36b3d61d04_Untitled.png"
keywords: []
---

# കണ്ണൂരിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലീസ് മർദിച്ചെന്ന് പരാതി

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലീസ് മർദിച്ചെന്ന് പരാതി. ചൊക്ലി മേനപ്രം ലോക്കൽ സെക്രട്ടറി ടി ജയേഷിന് മർദനമേറ്റെന്നാണ് പരാതി. ചൊക്ലി സി ഐയുടെ നേതൃത്വത്തിൽ മുൻവൈരാഗ്യം വെച്ച് മർദിച്ചെന്ന് ജയേഷ്. പുഷ്പൻ ദിനാചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡും കൊടികളും സിവിൽ ഡ്രസിൽ എത്തി സി ഐ നശിപ്പിച്ചു. തനിക്കെതിരെ കേസെടുക്കാൻ സി ഐ ബോധപൂർവം പ്രശ്നം സൃഷ്ടിച്ചതാണെന്ന് ആരോപണം. ചൊക്ലി പൊലീസ് ആർ എസ് എസ് ഏജന്റായി പ്രവർത്തിക്കുന്നെന്ന് ലോക്കൽ സെക്രട്ടറി കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് ജയേഷ് ഉൾപ്പെടെ 20 സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ് .ജയേഷ് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

കണ്ണൂർ: കണ്ണൂരിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലീസ് മർദിച്ചെന്ന് പരാതി. ചൊക്ലി മേനപ്രം ലോക്കൽ സെക്രട്ടറി ടി ജയേഷിന് മർദനമേറ്റെന്നാണ് പരാതി. ചൊക്ലി സി ഐയുടെ നേതൃത്വത്തിൽ മുൻവൈരാഗ്യം വെച്ച് മർദിച്ചെന്ന് ജയേഷ്. പുഷ്പൻ ദിനാചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡും കൊടികളും സിവിൽ ഡ്രസിൽ എത്തി സി ഐ നശിപ്പിച്ചു. തനിക്കെതിരെ കേസെടുക്കാൻ സി ഐ ബോധപൂർവം പ്രശ്നം സൃഷ്ടിച്ചതാണെന്ന് ആരോപണം. ചൊക്ലി പൊലീസ് ആർ എസ് എസ് ഏജന്റായി പ്രവർത്തിക്കുന്നെന്ന് ലോക്കൽ സെക്രട്ടറി കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് ജയേഷ് ഉൾപ്പെടെ 20 സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ് .ജയേഷ് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319034/kannur)