---
title: "പ്രണയംനടിച്ചു ലൈംഗിക ചൂഷണം: യുവാവിനെ രക്ഷിക്കുന്നതിനായി പൊലിസ് ഒത്തുകളിക്കുന്നു,യുവതിയുടെ പരാതി  "
english_title: "The police are colluding"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31914/the-police-are-colluding"
published_at: "2022-03-15T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623072dbe66fc_Picsart_22-03-15_16-34-15-033.jpg"
keywords: []
---

# പ്രണയംനടിച്ചു ലൈംഗിക ചൂഷണം: യുവാവിനെ രക്ഷിക്കുന്നതിനായി പൊലിസ് ഒത്തുകളിക്കുന്നു,യുവതിയുടെ പരാതി  

> **Lead Summary:** കണ്ണൂർ: പ്രണയംനടിച്ചു ലൈംഗിക ചൂഷണത്തിനിരയാക്കുകയും സ്വകാര്യ ഫോട്ടോ കാണിച്ചു 74 ലക്ഷം രൂപ പല തവണയായി ഗൾഫിൽ നിന്നും തട്ടിയെടുത്തുവെന്ന കേസിൽ പ്രതിയായ കണ്ണൂർ താണ സ്വദേശിയായ യുവാവിനെ കേസിൽ നിന്നും രക്ഷിക്കുന്നതിനായി പൊലിസ് ഒത്തുകളിക്കുന്നുവെന്നു കാസർകോട് സ്വദേശിനിയായ യുവതിയുടെ പരാതി.

## Article Content

കണ്ണൂർ: പ്രണയംനടിച്ചു ലൈംഗിക ചൂഷണത്തിനിരയാക്കുകയും സ്വകാര്യ ഫോട്ടോ കാണിച്ചു 74 ലക്ഷം രൂപ പല തവണയായി ഗൾഫിൽ നിന്നും തട്ടിയെടുത്തുവെന്ന കേസിൽ പ്രതിയായ കണ്ണൂർ താണ സ്വദേശിയായ യുവാവിനെ കേസിൽ നിന്നും രക്ഷിക്കുന്നതിനായി പൊലിസ് ഒത്തുകളിക്കുന്നുവെന്നു കാസർകോട് സ്വദേശിനിയായ യുവതിയുടെ പരാതി.

കാസർകോട് വിദ്യാനഗർ സ്വദേശിനിയും ഖത്തറിൽ സ്വകാര്യ ടൈപ്പിങ് സ്ഥാപനം നടത്തി വരുന്ന സാമൂഹ്യ പ്രവർത്തകയും കൂടിയായ നസ്റിയ നസ്റിനാണ് (37) പരാതിക്കാരി 2005 ൽ കണ്ണുരിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുമ്പോൾ താണയിലെ വീട്ടിൽ തന്നെ പ്രണയം നടിച്ചു ആരുമില്ലാത്ത സമയത്തുകൂട്ടിക്കൊണ്ടുപോയ ഫൈസൽ തന്നെ ജ്യുസിൽ മയക്കുമരുന്ന് കലർത്തി നൽകി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ഇതിനു ശേഷം നാട്ടിൽ നിന്നും മുങ്ങിയ ഇയാളെ താൻ ഖത്തറിൽ ജോലി ചെയ്തുവരവെയാണ് പിന്നീട് കാണുന്നത്. അവിടെ നിന്നും തന്നെ സ്വകാര്യ ഫോട്ടോ ദൃശ്യങ്ങളുടെ പേര് പറഞ്ഞ് അയാൾ പണമാവശ്യപ്പെട്ടു.

കടമായിട്ടാണ് ഫൈസലും ഉപ്പയും ചേർന്ന് പലതവണയായി 74,74,449 ലക്ഷം രൂപ രേഖാമൂലം വാങ്ങിയത്.ആ പണം തിരിച്ചു തരാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

ഇതേ തുടർന്ന് 2019 ഡിസംബർ 19 ന് കണ്ണുർജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ പണം വാങ്ങി വഞ്ചിച്ചതിനും ബലാത്സംഗം ചെയ്തതിനും താൻ പരാതി നൽകിയിരുന്നു.ഇതേ തുടർന്ന് ഇയാൾ തൻ്റെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതായി നസ്റിയ പറഞ്ഞു.

ഇതു സംബന്ധിച്ചു കാസർകോട് പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.ഗൾഫിലേക്ക് പോയ ഫൈസലിനെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്നാണ് കണ്ണുർ ടൗൺ പൊലിസ് പറഞ്ഞത്.

എന്നാൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതിനും സാമ്പത്തിക തട്ടിപ്പു നടത്തിയതിനും ഇയാൾക്കെതിരെയുള്ള തെളിവുകൾ ഹാജരാക്കിയതിനെ തുടർന്ന് ക്രൈം നമ്പർ 1369/2019 ആയി എഫ്.ഐ.ആറിടുകയും കഴിഞ്ഞ മാർച്ച് എട്ടിന് ഗൾഫിൽ നിന്നും വരവെ ഇയാളെ കണ്ണുർ വിമാനതാവളത്തിൽ വെച്ചു അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി.

എന്നാൽ ദുർബല വകുപ്പുകൾ ചേർത്തതു കാരണം സ്ത്രീപീഡന കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത് കണ്ണുർ ടൗൺ സി.ഐ പ്രതിയുമായി ഒത്തുകളിച്ചതുകൊണ്ടാണെന്നും നസ്റിൻ ആരോപിച്ചു.

പ്രതിക്ക് ജാമ്യം കിട്ടാനുള്ള എല്ലാ ഒത്താശയും പൊലിസ് ചെയ്തിട്ടുണ്ട് താൻ നൽകിയ കേസിൽ കൃത്യമായ അന്വേഷണം പൊലിസ് നടത്തിയിട്ടില്ലെന്നും പ്രതിയെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ കോടതിയിൽ നിയമ നടപടികളുമായി മുൻപോട്ടു പോകുമെന്ന് നസ്റിയ നസ്റിൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31914/the-police-are-colluding)