---
title: "അന്താരാഷ്ട്ര വന ദിനാഘോഷം 2022 ചിത്രരചന പരിശീലന ക്യാമ്പ് സങ്കടിപ്പിച്ചു"
english_title: "The drawing training camp was distressing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31916/the-drawing-training-camp-was-distressing"
published_at: "2022-03-15T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230767395dad_Picsart_22-03-15_16-49-52-409.jpg"
keywords: []
---

# അന്താരാഷ്ട്ര വന ദിനാഘോഷം 2022 ചിത്രരചന പരിശീലന ക്യാമ്പ് സങ്കടിപ്പിച്ചു

> **Lead Summary:**  അന്താരാഷ്ട്ര വന ദിനാഘോഷത്തോടനുബന്ധിച്ച് ആറളം വന്യജീവി സാങ്കേതത്തിൽ വളയംചാലിൽ വെച്ച് 15/03/2022 ന് ആറളം പുനരധിവാസ മേഖലയിലെ വിദ്യാർഥികൾക്കായി പ്രകൃതി ബോധവൽക്കരണ ക്ലാസും ചിത്രരചന പരിശീലനവും സംഘടിപ്പിച്ചു.

## Article Content

 അന്താരാഷ്ട്ര വന ദിനാഘോഷത്തോടനുബന്ധിച്ച് ആറളം വന്യജീവി സാങ്കേതത്തിൽ വളയംചാലിൽ വെച്ച് 15/03/2022 ന് ആറളം പുനരധിവാസ മേഖലയിലെ വിദ്യാർഥികൾക്കായി പ്രകൃതി ബോധവൽക്കരണ ക്ലാസും ചിത്രരചന പരിശീലനവും സംഘടിപ്പിച്ചു.

ആറളം അസി. വൈലഡ്‌ലൈഫ് വാർഡൻ എൻ അനിൽകുമാർ വിദ്യാർത്ഥികൾക്ക് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരണം നൽകി. ചിത്രരചന അദ്ധ്യാപകനായ എം ശ്രീനിവാസൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.

വന്യജീവി വാരാഘോഷത്തിൽ ഈ വിദ്യാർഥികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ആറളം അസി. വൈൽഡ്‌ലൈഫ് വാർഡൻ എൻ അനിൽകുമാർ ക്യാമ്പിൽ വെച്ച് വിതരണം ചെയ്തു. സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ വിനു കായലോടൻ നന്ദി പറഞ്ഞു.

കൺസർവേഷൻ ബയോളജിസ്റ് യദുമോൻ എം.എ, ഡിജി, സുശാന്ത് മടപ്പുരക്കൽ എന്നിവർ ആശംസ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31916/the-drawing-training-camp-was-distressing)