---
title: "കണ്ണൂർ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതിയുടെ വിധി ബി.ജെ.പി. സ്വാഗതം ചെയ്യുന്നു: പി.കെ. കൃഷ്ണദാസ്"
english_title: "With the subject of hijab"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31917/with-the-subject-of-hijab"
published_at: "2022-03-15T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62308591b4101_Picsart_22-03-15_17-52-51-415.jpg"
keywords: []
---

# കണ്ണൂർ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതിയുടെ വിധി ബി.ജെ.പി. സ്വാഗതം ചെയ്യുന്നു: പി.കെ. കൃഷ്ണദാസ്

> **Lead Summary:** കണ്ണൂർ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതിയുടെ വിധി ബി.ജെ.പി. സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

## Article Content

കണ്ണൂർ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതിയുടെ വിധി ബി.ജെ.പി. സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വർഗ്ഗീയ വിഷയങ്ങൾ ഉയർത്തി കൊണ്ടുവന്ന് രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമമാണ് ഇല്ലാതായത്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു കേരളത്തിലെ വിദ്യാലയങ്ങളിൽ ഏകീകൃത യൂണിഫോം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ മതത്തിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സി പി ഐ . എമ്മിനും കോൺഗ്രസിനുമേറ്റ തിരിച്ചടിയാണ് കർണ്ണാടക ഹൈക്കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31917/with-the-subject-of-hijab)