---
title: "സ്ത്രീ ശക്തി കലാജാഥക്ക് സ്വീകരണം നൽകി"
english_title: "Kalajada"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31920/kalajada"
published_at: "2022-03-15T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62307e2e31a5f_KALAJADHA.jpg"
keywords: []
---

# സ്ത്രീ ശക്തി കലാജാഥക്ക് സ്വീകരണം നൽകി

> **Lead Summary:** ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകൾ ചേർന്ന് കുടുംബശ്രീ ജില്ലാ മിഷന്റെ സ്ത്രീ ശക്തി കലാജാഥക്ക് ചക്കരക്കല്ലിൽ സ്വീകരണം നൽകി. ടാക്സി സ്റ്റാന്റിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട് ഉദഘാടനം ചെയ്തു.

## Article Content

ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകൾ ചേർന്ന് കുടുംബശ്രീ ജില്ലാ മിഷന്റെ സ്ത്രീ ശക്തി കലാജാഥക്ക് ചക്കരക്കല്ലിൽ സ്വീകരണം നൽകി. ടാക്സി സ്റ്റാന്റിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട് ഉദഘാടനം ചെയ്തു.

സ്ത്രീപക്ഷ നവകേരളം എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ജാഥയിൽ ജില്ലയിലെ വിവിധ കുടുംബശ്രീകളിൽ നിന്ന് തിരഞ്ഞെടുത്ത 11 കലാകാരികളാണ് പങ്കെടുക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, സ്ത്രീധന പീഡനം തുടങ്ങിയ വിഷയങ്ങളിൽ ലഘു നാടകം, സംഗീത ശിൽപ്പം തുടങ്ങിയവയാണ് ജാഥയുടെ ഭാഗമായി നടക്കുന്നത്.

ചടങ്ങിൽ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരൻ അധ്യക്ഷനായി. അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷൻ ജാഥാംഗങ്ങൾക്ക് ഉപഹാരം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എം സുർജിത്ത്, ചെമ്പിലോട് പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ എം പി ഷീജ, അഞ്ചരക്കണ്ടി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ എൻ ഉഷ എന്നിവർ പങ്കെടുത്തു. മാർച്ച് എട്ടിന് കരിവെള്ളൂരിൽ നിന്നും ആരംഭിച്ച ജാഥ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പര്യടനത്തിന് ശേഷം മാർച്ച് 21ന് മട്ടന്നൂരിൽ സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31920/kalajada)