---
title: "യുക്രൈനിലെ ഇന്ത്യന്‍ രക്ഷാദൗത്യം പൂര്‍ത്തിയായതായി വിദേശകാര്യ മന്ത്രാലയം"
english_title: "Operation ganga"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31923/operation-ganga"
published_at: "2022-03-15T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230818a72926_images (9).jpeg"
keywords: []
---

# യുക്രൈനിലെ ഇന്ത്യന്‍ രക്ഷാദൗത്യം പൂര്‍ത്തിയായതായി വിദേശകാര്യ മന്ത്രാലയം

> **Lead Summary:** യുക്രൈനിലെ ഇന്ത്യന്‍ രക്ഷാദൗത്യം പൂര്‍ത്തിയായതായി വിദേശകാര്യ മന്ത്രാലയം. യുക്രൈനില്‍ നിന്ന് 22,500 ലധികം ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിച്ചുവെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.

## Article Content

യുക്രൈനിലെ ഇന്ത്യന്‍ രക്ഷാദൗത്യം പൂര്‍ത്തിയായതായി വിദേശകാര്യ മന്ത്രാലയം. യുക്രൈനില്‍ നിന്ന് 22,500 ലധികം ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിച്ചുവെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.

യുക്രൈന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായാണ് ഇടപെട്ടത്. 76 സിവിലിയന്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ 90 വിമാനങ്ങള്‍ ഓപറേഷന്‍ ഗംഗയില്‍ പങ്കെടുത്തു.

ഇന്ത്യ നിലകൊണ്ടത് സമാധാനത്തിന് വേണ്ടിയെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഭാവി സംബന്ധിച്ച കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും എസ് ജയശങ്കര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31923/operation-ganga)