---
title: "ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്റുകളെ വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ഇടതുപക്ഷ സർക്കാർ അവസാനിപ്പിക്കണം ; കെ.എ. ഫിലിപ്പ്"
english_title: "Kaphilips"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319256/kaphilips"
published_at: "2025-10-07T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4ee3308fcc_1000138497.jpg"
keywords: []
---

# ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്റുകളെ വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ഇടതുപക്ഷ സർക്കാർ അവസാനിപ്പിക്കണം ; കെ.എ. ഫിലിപ്പ്

> **Lead Summary:** **ഇരിട്ടി : **ഭിന്നശേഷി അധ്യാപക നിയമനവുമായിനിയമനവുമായി ബന്ധപ്പെട്ട അനശ്ചിതത്വം ഒഴിവാക്കി ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്റുകളെ വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ഇടതുപക്ഷ സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ.എ. ഫിലിപ്പ് . കേരള കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുക ആയിരുന്നു അദ്ദേഹം . കഴിഞ്ഞ പത്തുകൊല്ലമായി ഒരു രൂപ പോലും ശമ്പളമില്ലാതെ 16000 ഓളം വരുന്ന പാവപ്പെട്ട അധ്യാപകരാണ് ജോലി ചെയ്യുന്നത്. ഇവരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . നിയോജകമണ്ഡലം പ്രസിഡന്റ് ഡെന്നീസ് മാണി അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ജോസ് നെരിമറ്റം ,തോമസ് തയ്യിൽ ,പി.ജെ. പോൾ , ജോർജ് തോമസ് , തോമസ്കുട്ടി തോട്ടത്തിൽ പി.എസ്. മാത്യു ,പി.സി. ജോസഫ് ,ടോമി അമ്പലത്തിങ്കൽ ,സിബി കണ്ണീറ്റ് കണ്ടം, റ്റിസി മണിക്കൊമ്പേൽ, ലീലാമ്മ ചോളിയിൽ ,ജോർജ് ആന്റണി ,ജോണി കുട്ടമല ,സി.ജി. സുരേന്ദ്രൻ ,ദേവസ്യ കല്ലമ്മാരി, ജിജോ അടവനാൽ തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

**ഇരിട്ടി : **ഭിന്നശേഷി അധ്യാപക നിയമനവുമായിനിയമനവുമായി ബന്ധപ്പെട്ട അനശ്ചിതത്വം ഒഴിവാക്കി ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്റുകളെ വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ഇടതുപക്ഷ സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ.എ. ഫിലിപ്പ് . കേരള കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുക ആയിരുന്നു അദ്ദേഹം . കഴിഞ്ഞ പത്തുകൊല്ലമായി ഒരു രൂപ പോലും ശമ്പളമില്ലാതെ 16000 ഓളം വരുന്ന പാവപ്പെട്ട അധ്യാപകരാണ് ജോലി ചെയ്യുന്നത്. ഇവരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . നിയോജകമണ്ഡലം പ്രസിഡന്റ് ഡെന്നീസ് മാണി അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ജോസ് നെരിമറ്റം ,തോമസ് തയ്യിൽ ,പി.ജെ. പോൾ , ജോർജ് തോമസ് , തോമസ്കുട്ടി തോട്ടത്തിൽ പി.എസ്. മാത്യു ,പി.സി. ജോസഫ് ,ടോമി അമ്പലത്തിങ്കൽ ,സിബി കണ്ണീറ്റ് കണ്ടം, റ്റിസി മണിക്കൊമ്പേൽ, ലീലാമ്മ ചോളിയിൽ ,ജോർജ് ആന്റണി ,ജോണി കുട്ടമല ,സി.ജി. സുരേന്ദ്രൻ ,ദേവസ്യ കല്ലമ്മാരി, ജിജോ അടവനാൽ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319256/kaphilips)