---
title: "ജസ്റ്റ് സേ നോ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ മണൽ ശിൽപം ഒരുക്കി"
english_title: "Just say no "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31928/just-say-no"
published_at: "2022-03-15T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230888f92efd_Picsart_22-03-15_18-07-13-167.jpg"
keywords: []
---

# ജസ്റ്റ് സേ നോ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ മണൽ ശിൽപം ഒരുക്കി

> **Lead Summary:** ജസ്റ്റ് സേ നോ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ മണൽ ശിൽപം ഒരുക്കി. അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ കണ്ണൂർ സിറ്റി പോലീസും ചേർന്നാണ് ശില്പം ക്യാമ്പയിൻ സംഘടിപ്പിച്ചത്. സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഉദ്ഘാടനം ചെയ്തു. മയക്ക് മരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോഗവും വ്യാപാരവും കണ്ണൂരിലും കൂടി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

## Article Content

ജസ്റ്റ് സേ നോ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ മണൽ ശിൽപം ഒരുക്കി. അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ കണ്ണൂർ സിറ്റി പോലീസും ചേർന്നാണ് ശില്പം ക്യാമ്പയിൻ സംഘടിപ്പിച്ചത്. സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഉദ്ഘാടനം ചെയ്തു. മയക്ക് മരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോഗവും വ്യാപാരവും കണ്ണൂരിലും കൂടി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം ഉണ്ടായാൽ മാത്രം പോര, ഇതിനെ ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാവണമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. മാട്ടൂൽ സ്വദേശിയും സാമൂഹികപ്രവർത്തകനുമായ നിധിനാണ് നാലു മണിക്കൂർ കൊണ്ട് ലഹരിവിരുദ്ധ മണൽ ശിൽപം തീർത്തത്.

ലഹരി വിരുദ്ധ കൂട്ടായ്മകൾ കൂടുതൽ ശക്തമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഫൗണ്ടേഷൻ രക്ഷാധികാരി ബി. മഹേഷ്‌ ചന്ദ്ര ബാലിക പറഞ്ഞു.  പയ്യാമ്പലത്തെ പഠനയാത്രയ്ക്കെത്തിയ കുട്ടികൾക്കും അധ്യാപകർക്കും സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോഫിൻ ജെയിംസ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31928/just-say-no)