---
title: "രാഹുൽ ഗാന്ധിയുടെ 'വോട്ട് അധികാർ യാത്ര'യിൽ പേരാവൂർ ബ്ലോക്കിൽ നിന്നും 500 ആളുകളെ പങ്കെടുപ്പിക്കുവാൻ തീരുമാനം"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319308/peravoor"
published_at: "2025-10-08T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5a8dfd0907_IMG-20251008-WA0001.jpg"
keywords: []
---

# രാഹുൽ ഗാന്ധിയുടെ 'വോട്ട് അധികാർ യാത്ര'യിൽ പേരാവൂർ ബ്ലോക്കിൽ നിന്നും 500 ആളുകളെ പങ്കെടുപ്പിക്കുവാൻ തീരുമാനം

> **Lead Summary:** പേരാവൂർ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക കൃത്രിമത്തിനും, തിരഞ്ഞെടുപ്പ് അട്ടിമറിക്കും എതിരെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഒക്ടോബർ മൂന്നാം വാരം കോഴിക്കോട് നടക്കുന്ന 'വോട്ട് അധികാർ യാത്ര'യിൽ പേരാവൂർ ബ്ലോക്കിൽ നിന്നും 500 ആളുകളെ പങ്കെടുപ്പിക്കുവാൻ തീരുമാനം.

## Article Content

പേരാവൂർ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക കൃത്രിമത്തിനും, തിരഞ്ഞെടുപ്പ് അട്ടിമറിക്കും എതിരെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഒക്ടോബർ മൂന്നാം വാരം കോഴിക്കോട് നടക്കുന്ന 'വോട്ട് അധികാർ യാത്ര'യിൽ പേരാവൂർ ബ്ലോക്കിൽ നിന്നും 500 ആളുകളെ പങ്കെടുപ്പിക്കുവാൻ തീരുമാനം.

പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച നടന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം കെപിസിസി അംഗം ലിസ്സി ജോസഫ് ഉദ്‌ഘാടനം ചെയ്തു. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ തങ്ങളുടെ അധികാരം നിലനിർത്തുന്നതിനു വേണ്ടിയുള്ള ചട്ടുകമാക്കി കേന്ദ്ര സർക്കാർ മാറ്റിയിരിക്കുന്നുവെന്ന് ലിസ്സി ജോസഫ് ആരോപിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി സി രാമകൃഷ്ണൻ, പൊയിൽ മുഹമ്മദ്, ജോസ് നടപ്പുറം,റോയ് നമ്പൂടാകം, ജോണി ആമക്കാട്ട്,സന്തോഷ് ജോസഫ് മണ്ണാർകുളം, ഷഫീർ ചെക്കിയാട്ട്, നമേഷ് കുമാർ കെ പി, കെ എം ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319308/peravoor)