---
title: "കടുവയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം"
english_title: "Pathanamthitta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319309/pathanamthitta"
published_at: "2025-10-08T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5aa4f4a8b7_Screenshot_2025-10-08_053235.jpg"
keywords: []
---

# കടുവയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** പത്തനംതിട്ട : കടുവയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വാച്ചറായ അനില്‍ കുമാര്‍ ആണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. അനിലിന്റെ മൃതദേഹം പൊന്നമ്പലമേട് വനത്തില്‍ ചൊവ്വാഴ്ച രാവിലെയോടെയാണ് കണ്ടെത്തിയത്. പൊന്നമ്പലമേട് പാതയില്‍ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ച നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കിടക്കുന്നത് കണ്ടത്. ഞായറാഴ്ച രാവിലെ പമ്പയിലേക്കു പോവുകയാണെന്ന് പറഞ്ഞാണ് അനില്‍കുമാര്‍ വീട്ടില്‍ നിന്നു പോയത്.

## Article Content

പത്തനംതിട്ട : കടുവയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വാച്ചറായ അനില്‍ കുമാര്‍ ആണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. അനിലിന്റെ മൃതദേഹം പൊന്നമ്പലമേട് വനത്തില്‍ ചൊവ്വാഴ്ച രാവിലെയോടെയാണ് കണ്ടെത്തിയത്. പൊന്നമ്പലമേട് പാതയില്‍ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ച നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കിടക്കുന്നത് കണ്ടത്. ഞായറാഴ്ച രാവിലെ പമ്പയിലേക്കു പോവുകയാണെന്ന് പറഞ്ഞാണ് അനില്‍കുമാര്‍ വീട്ടില്‍ നിന്നു പോയത്.

ആദിവാസി വിഭാഗത്തില്‍പ്പെട്ട അനില്‍കുമാര്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായിരുന്നു ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് പോയതെന്നാണ് ലഭിക്കുന്ന വിവരം. മൂന്നുദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍  കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319309/pathanamthitta)