---
title: "മകൻ മിശ്രവിവാഹം ചെയ്തതിന് പൂരക്കളി കലാകാരന് ഭ്രഷ്ട് , ഇത് സാമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല: എം വി ജയരാജൻ "
english_title: " Poorakali artist"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31932/poorakali-artist"
published_at: "2022-03-15T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62308e13b1339_Picsart_22-03-15_18-30-34-848.jpg"
keywords: []
---

# മകൻ മിശ്രവിവാഹം ചെയ്തതിന് പൂരക്കളി കലാകാരന് ഭ്രഷ്ട് , ഇത് സാമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല: എം വി ജയരാജൻ 

> **Lead Summary:** കരിവെള്ളൂരിൽ മകൻ മിശ്രവിവാഹം ചെയ്തതിന് പൂരക്കളി -മറത്ത് കളി കലാകാരനെ ഭ്രഷ്ട് കൽപ്പിച്ചിരിക്കുകയാണ് ചിലർ. ഇത് സാമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ലെന് സി.പി.എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇന്ന് കണ്ണൂരിൽ പ്രവർത്തകരോട് പറഞ്ഞു.

## Article Content

കരിവെള്ളൂരിൽ മകൻ മിശ്രവിവാഹം ചെയ്തതിന് പൂരക്കളി -മറത്ത് കളി കലാകാരനെ ഭ്രഷ്ട് കൽപ്പിച്ചിരിക്കുകയാണ് ചിലർ. ഇത് സാമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ലെന് സി.പി.എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇന്ന് കണ്ണൂരിൽ പ്രവർത്തകരോട് പറഞ്ഞു.

ഭ്രഷ്ട് നേരിടുന്ന കലാകാരന് പൂരക്കളി നടത്താനുള്ള അവസരം പുരോഗമന പ്രസ്ഥാനം സൃഷ്ടിക്കണം.അതായിരിക്കും ഭ്രഷ്ട് കൽപ്പിച്ചവർക്കുള്ള മറുപടി. ആചാരവും അനുഷ്ഠാനവുമൊക്കെ ആവാം.പക്ഷേ അതൊക്കെ മനുഷ്യ നന്മക്ക് വേണ്ടിയാവണം.

അതിന് പകരം തിന്മയക്ക് വേണ്ടിയാവുന്നത് ഭൂഷണമല്ല. ഭ്രഷ്ട് നേരിടുന്നയാളുടെ മകൻ മിശ്ര വിവാഹം കഴിച്ചിട്ട് മൂന്നു വർഷമായി. ഒരു കുട്ടിയുമായി. ഇപ്പോൾ ചിലർ ഭ്രഷ്ട് കൽപ്പിച്ച് രംഗത്തു വരുന്നത് മനസ്സിലാവുന്നില്ല.

കലയെ ഒരിക്കലും ഭ്രഷ്ട് കൽപ്പിച്ച് അകറ്റി നിർത്താൻ പാടില്ല. എല്ലാ ജാതിയിലും മതത്തിലും പ്പെട്ടവർ കണ്ട് ആസ്വദിക്കുന്ന പൂരക്കളി ആശാനെ എന്തിൻ്റെ പേരിലായാലും ഭഹിഷ് ക്കരിക്കുന്നത് ശരിയല്ല - ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31932/poorakali-artist)