---
title: "യുവജന കമ്മീഷൻ സംസ്ഥാനതല ചെസ്സ് മത്സരത്തിന് തുടക്കമായി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319331/kannur"
published_at: "2025-10-08T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5dd7dcdcca_WhatsApp_Image_2025-10-08_at_08.01.19_85103845.jpg"
keywords: []
---

# യുവജന കമ്മീഷൻ സംസ്ഥാനതല ചെസ്സ് മത്സരത്തിന് തുടക്കമായി

> **Lead Summary:** കണ്ണൂർ: കേരള സംസ്ഥാന യുവജന കമ്മീഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ചെസ്സ് മത്സരത്തിന് തുടക്കമായി.

## Article Content

കണ്ണൂർ: കേരള സംസ്ഥാന യുവജന കമ്മീഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ചെസ്സ് മത്സരത്തിന് തുടക്കമായി.

കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവൺമെന്റ് വിമൺസ് കോളേജിൽ നടക്കുന്ന ചെസ്സ് മത്സരം യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ചന്ദ്രമോഹൻ കെ.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജന കമ്മീഷൻ അംഗങ്ങളായ ഷജീറ കെ.പി, രൺദീപ് പി.പി, വിജിത പി.സി, കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ വി.യു സെബാസ്റ്റ്യൻ, ചീഫ് ആര്‍ബിറ്റർ സി. വി. ശബരിരാജ്, യുവജന കമ്മീഷൻ ജില്ലാ കോഡിനേറ്റർമാരായ വൈഷ്ണവ് മഹേന്ദ്രൻ, കോളേജ് എൻ.എസ്. എസ്. ലീഡർ ശ്യാമിനി കെ.വി., തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319331/kannur)