---
title: "ന്യൂമാഹിയിൽ മതിയായ രേഖകളില്ലാതെ ബസ്സിൽ കടത്തുകയായിരുന്ന പണം എക്സൈസ് പിടിച്ചെടുത്തു"
english_title: "thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319399/thalassery"
published_at: "2025-10-08T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e61b4cce2ad_WhatsApp_Image_2025-10-08_at_12.45.56_fea92928.jpg"
keywords: []
---

# ന്യൂമാഹിയിൽ മതിയായ രേഖകളില്ലാതെ ബസ്സിൽ കടത്തുകയായിരുന്ന പണം എക്സൈസ് പിടിച്ചെടുത്തു

> **Lead Summary:** തലശേരി: മതിയായ രേഖകളില്ലാതെ ബസ്സിൽ കടത്തുകയായിരുന്ന പണം എക്സൈസ് പിടിച്ചെടുത്തു. ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം ആണ് സംഭവം.കോഴിക്കോട് കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ നിന്നാണ് 14 ലക്ഷം രൂപ അടങ്ങിയ ബാഗ് സഹിതം യാത്രികനായ കണ്ണൂർ സിറ്റി ആസാദ് റോഡിലെ എം കെ റിയാസിനെ പിടികൂടിയത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത തുക എക്സൈസ് സംഘം ന്യൂമാഹി പോലീസിന് കൈമാറി.ന്യൂ-മാഹി എക്‌സൈസ് ഇൻസ്പെക്ടർ കെ സുബിൻരാജിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

## Article Content

തലശേരി: മതിയായ രേഖകളില്ലാതെ ബസ്സിൽ കടത്തുകയായിരുന്ന പണം എക്സൈസ് പിടിച്ചെടുത്തു. ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം ആണ് സംഭവം.കോഴിക്കോട് കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ നിന്നാണ് 14 ലക്ഷം രൂപ അടങ്ങിയ ബാഗ് സഹിതം യാത്രികനായ കണ്ണൂർ സിറ്റി ആസാദ് റോഡിലെ എം കെ റിയാസിനെ പിടികൂടിയത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത തുക എക്സൈസ് സംഘം ന്യൂമാഹി പോലീസിന് കൈമാറി.ന്യൂ-മാഹി എക്‌സൈസ് ഇൻസ്പെക്ടർ കെ സുബിൻരാജിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

അസി:എക്‌സൈസ് ഇൻസ്‌പെക്ടർ പി. ആർ. സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.നിഖിൽ, വി സിനോജ്, പി ആദർശ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319399/thalassery)