---
title: "ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം: അപലപിച്ച് ആരോഗ്യമന്ത്രി"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319478/kozhikod"
published_at: "2025-10-08T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e68deb3c8be_Screenshot_2025-10-08_214146.jpg"
keywords: []
---

# ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം: അപലപിച്ച് ആരോഗ്യമന്ത്രി

> **Lead Summary:** **കോഴിക്കോട്** : താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആക്രമണം ഞെട്ടിച്ചുവെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

## Article Content

**കോഴിക്കോട്** : താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആക്രമണം ഞെട്ടിച്ചുവെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജോലി സുരക്ഷ ഉറപ്പാക്കുന്നതില്‍ സിസ്റ്റം പരാജയപ്പെട്ടതായി കെ ജി എം ഒ എ ആരോപിച്ചു. ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സമയത്ത് നല്‍കിയ ഉറപ്പാണ് പാഴായിരിക്കുന്നത്.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എല്ലാ സേവനവും നിര്‍ത്തിവച്ചതായും സംഘടന അറിയിച്ചു. മറ്റിടങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319478/kozhikod)