---
title: "പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാതെ പരിഹാരചർച്ച നടത്തണം ; സ്വാമി ചിദാനന്ദപുരി"
english_title: "Swamichidandapuri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319588/swamichidandapuri"
published_at: "2025-10-09T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e773a62ba8e_1000139110.jpg"
keywords: []
---

# പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാതെ പരിഹാരചർച്ച നടത്തണം ; സ്വാമി ചിദാനന്ദപുരി

> **Lead Summary:** **കണ്ണൂർ: **കരുത്തുള്ളവൻ മാത്രമേ ലോകത്തിൽ ആദരിക്കപ്പെടുന്നുള്ളൂവെന്നും ദൗർബല്യത്തെയല്ല കരുത്തിനെയാണ് നാം പൂജിക്കുന്നതെന്നും മാർഗദർശക മണ്ഡലം സംസ്ഥാന അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേരള മാർഗനിർദേശകമണ്ഡലം സംഘടിപ്പിക്കുന്ന ധർമസന്ദേശയാത്രയുടെ കണ്ണൂരിലെ ഉദ്ഘാടനപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ: **കരുത്തുള്ളവൻ മാത്രമേ ലോകത്തിൽ ആദരിക്കപ്പെടുന്നുള്ളൂവെന്നും ദൗർബല്യത്തെയല്ല കരുത്തിനെയാണ് നാം പൂജിക്കുന്നതെന്നും മാർഗദർശക മണ്ഡലം സംസ്ഥാന അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേരള മാർഗനിർദേശകമണ്ഡലം സംഘടിപ്പിക്കുന്ന ധർമസന്ദേശയാത്രയുടെ കണ്ണൂരിലെ ഉദ്ഘാടനപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രശ്നങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചിട്ട് കാര്യമില്ല. പരിഹാരോന്മുഖ ചർച്ചകളാണ് നടത്തേണ്ടത്. സനാതനധർമത്തിന്റെ ശാക്തീകരണത്തിനായി ഓരോരുത്തരും നിലകൊള്ളണം. സ്വന്തം സ്വത്വത്തിലേക്കുള്ള പുനരന്വേഷണം സ്വയം നടത്തണം.മഹാസ്വാമിമാർ ഉയർത്തിവിട്ട വീര്യത്തിന്റെ ഫലമായാണ് അന്ധകാരത്തിൽനിന്ന് പ്രകാശത്തിലേക്ക് ഉയരാനുള്ള സ്ഥിതിവിശേഷം നമുക്കുണ്ടായത്. ഭ്രാന്താലയസദൃശമായ അവസ്ഥയിൽനിന്ന്് തീർഥാലയസദൃശമായ അവസ്ഥയിലേക്ക് ഉയരാനും സാധിച്ചിരുന്നു. ആ തനിമയിലേക്ക് നമുക്ക് തിരിച്ചുവരാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319588/swamichidandapuri)