---
title: "കണ്ണൂർ പാട്യത്ത് നടുറോഡിൽ സ്ഫോടനം; പരസ്പരം പഴിചാരി സിപിഎമ്മും ബിജെപിയും, വീടുകൾക്ക് കേടുപാട്"
english_title: "Kannurpadyambombblast"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319621/kannurpadyambombblast"
published_at: "2025-10-09T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e787a36e4bd_1000139431.jpg"
keywords: []
---

# കണ്ണൂർ പാട്യത്ത് നടുറോഡിൽ സ്ഫോടനം; പരസ്പരം പഴിചാരി സിപിഎമ്മും ബിജെപിയും, വീടുകൾക്ക് കേടുപാട്

> **Lead Summary:** **കണ്ണൂർ: **പാട്യം മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്ഫോടനം. സ്ഫോടനത്തിൽ സമീപത്തെ രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. പുലർച്ചെ 12.15നായിരുന്നു സംഭവം. സ്ഫോടനത്തെ തുട‍ർന്ന് ചിതറിതെറിച്ച ചീളുകളും കല്ലും പതിച്ചാണ് ചില്ലുകൾ തകർന്നത്.

## Article Content

**കണ്ണൂർ: **പാട്യം മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്ഫോടനം. സ്ഫോടനത്തിൽ സമീപത്തെ രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. പുലർച്ചെ 12.15നായിരുന്നു സംഭവം. സ്ഫോടനത്തെ തുട‍ർന്ന് ചിതറിതെറിച്ച ചീളുകളും കല്ലും പതിച്ചാണ് ചില്ലുകൾ തകർന്നത്.

സിപിഎം - ബിജെപി സ്വാധീന മേഖലയിലാണ് സംഭവം. കോണ്‍ഗ്രസ് - സിപിഎം അനുഭാവി കുടുംബങ്ങളുടെ വീടുകൾക്കാണ് കേടുപാടുകൾ പറ്റിയത്. എന്നാൽ ഏറുപടക്കമാണോ ബോംബാണോ പൊട്ടിയതെന്ന് പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ ആർക്കും പരിക്കില്ല.സ്ഫോടനത്തിൽ സിപിഎമ്മും ബിജെപിയും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചു. കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319621/kannurpadyambombblast)