---
title: "കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര സമാപന സമ്മേളനം പേരാവൂരിൽ "
english_title: "Catholic Congress Rights Protection March "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319679/catholic-congress-rights-protection-march"
published_at: "2025-10-09T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7dd62c4e6d_kcpc.jpg"
keywords: []
---

# കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര സമാപന സമ്മേളനം പേരാവൂരിൽ 

> **Lead Summary:** പേരാവൂർ: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന അവകാശ സംരക്ഷണ യാത്ര തലശ്ശേരി അതിരൂപത സമാപന സമ്മേളനം ഒക്ടോബർ 14 ന് പേരാവൂരിൽ നടക്കും. മതേതരത്വ -ഭരണഘടന സംരക്ഷിക്കുക, ജെ ബി കോശി കമ്മിഷൻ റിപ്പോർട് നടപ്പിലാക്കുക, വന്യമൃഗ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുക ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 13, 14 തിയ്യതികളിലായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്. തലശ്ശേരി അതിരൂപത സമാപന സമ്മേളനം ഒക്ടോബർ 14 ചൊവ്വാഴ്‌ച പേരാവൂരിൽ നടക്കും. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 4 മണിക്ക് റാലി ഫ്ളാഗ് ഓഫ് റവ. ഫാ. മാത്യു തെക്കെമുറി (ആർച്ച് പ്രീസ്റ്റ് പേരാവൂർ) നിർവഹിക്കും.5 മണിക്ക് ജാഥ ക്യാപ്റ്റൻ പ്രൊഫ. രാജീവ് കൊച്ചുപറമ്പിലിന് സ്വീകരണം ഒരുക്കും. ജിമ്മി ഐത്തമറ്റം ( സെക്രട്ടറി, AKCC തലശ്ശേരി അതിരൂപത )

## Article Content

പേരാവൂർ: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന അവകാശ സംരക്ഷണ യാത്ര തലശ്ശേരി അതിരൂപത സമാപന സമ്മേളനം ഒക്ടോബർ 14 ന് പേരാവൂരിൽ നടക്കും. മതേതരത്വ -ഭരണഘടന സംരക്ഷിക്കുക, ജെ ബി കോശി കമ്മിഷൻ റിപ്പോർട് നടപ്പിലാക്കുക, വന്യമൃഗ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുക ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 13, 14 തിയ്യതികളിലായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്. തലശ്ശേരി അതിരൂപത സമാപന സമ്മേളനം ഒക്ടോബർ 14 ചൊവ്വാഴ്‌ച പേരാവൂരിൽ നടക്കും. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 4 മണിക്ക് റാലി ഫ്ളാഗ് ഓഫ് റവ. ഫാ. മാത്യു തെക്കെമുറി (ആർച്ച് പ്രീസ്റ്റ് പേരാവൂർ) നിർവഹിക്കും.5 മണിക്ക് ജാഥ ക്യാപ്റ്റൻ പ്രൊഫ. രാജീവ് കൊച്ചുപറമ്പിലിന് സ്വീകരണം ഒരുക്കും. ജിമ്മി ഐത്തമറ്റം ( സെക്രട്ടറി, AKCC തലശ്ശേരി അതിരൂപത )

ഫിലിപ്പ് വെളിയത്ത് ( പ്രസിഡണ്ട്, AKCC തലശ്ശേരി അതിരൂപത ), റവ. ഡോ. ഫിലിപ്പ് കവിയിൽ ( AKCC ഗ്ലോബൽ ഡയറക്‌ടർ ), മാർ. റെമിജിയൂസ് ഇഞ്ചനാനിയിൽ (AKCC ബിഷപ്പ് ലഗേറ്റ് ), രാജീവ് കൊച്ചുപറമ്പിൽ (AKCC ഗ്ലോബൽ പ്രസിഡണ്ട് ), പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ (AKCC ഗ്ലോബൽ ജനറൽ സെക്രട്ടറി), അഡ്വ. ഷീജ കാറുകുളം ( AKCC ഗ്ലോബൽ സെക്രട്ടറി), ജോണി തോമസ് വടക്കേക്കര ( AKCC ഗ്ലോബൽ റിസോഴ്സ‌് ടീം അംഗം), ജോർജ് കാനാട്ട് ( പ്രസിഡണ്ട്, AKCC പേരാവൂർ ഫൊറോന) തുടങ്ങി നിരവധി പേർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319679/catholic-congress-rights-protection-march)