---
title: " തളിപ്പറമ്പിൽ കത്തിയമർന്നത് കോടികൾ: അൻപതിലേറെ കടകളെ തീ വിഴുങ്ങി"
english_title: "thalipparamba fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319690/thalipparamba-fire"
published_at: "2025-10-09T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7eeb780d9d_WhatsApp_Image_2025-10-09_at_19.02.38.jpeg"
keywords: []
---

#  തളിപ്പറമ്പിൽ കത്തിയമർന്നത് കോടികൾ: അൻപതിലേറെ കടകളെ തീ വിഴുങ്ങി

> **Lead Summary:** കണ്ണര്‍: തളിപ്പറമ്പ് നഗരത്തിലുണ്ടായ തീപിടത്തത്തില്‍ വൻ നാശനഷ്ടം. നഗര മധ്യത്തിൽ തീപിടത്തം ഉണ്ടായി മൂന്നരമണിക്കൂറുകള്‍ക്ക് ശേഷമാണ് തീയണയ്ക്കാനായത്. കോടികളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഫയര്‍ഫോഴ്‌സിന്റെ പന്ത്രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. തളിപ്പറമ്പ് ദേശീയപാതക്ക് സമീപം നഗരസഭ ബസ്റ്റാന്റിന് തൊട്ടടുത്തുള്ള കെവി കോംപ്ലക്‌സിലെ മിട്രെഡ്‌സ് എന്ന ഷോപ്പില്‍ നിന്നുണ്ടായ ചെറിയ തീപിടിത്തം നിമിഷങ്ങള്‍ക്കുള്ളില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. അഗ്നിശമന സേന എത്തുവാൻ വൈകിയത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചെന്ന് നാട്ടുകാർ ആരോപിച്ചു. ആദ്യം ഒരു യൂണിറ്റ് മാത്രമേ എത്തിയിരുന്നുള്ളൂ അപ്പോഴേക്കും കെ.വി.കോംപ്ലക്‌സിലെ ഹൈവേറോഡിനോട് അഭിമുഖമായി കിടക്കുന്ന ഭാഗത്തെ കടകളിലേക്കെല്ലാം തന്നെ തീപിടര്‍ന്നിരുന്നു. രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ അൻപതിലേറെ കടകള്‍ തീപിടുത്തത്തില്‍ പൂര്‍ണമായി കത്തിയമര്‍ന്നു. കടുത്ത ചൂടില്‍ തീപിടിച്ച കടകള്‍ക്ക് അഭിമുഖമായുള്ള റോഡിന്റെ എതിര്‍ഭാഗത്തെ കടകളുടെ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു.ദേശീയപാതയില്‍ വാഹനഗതാഗതവും പൂര്‍ണമായി നിലച്ചിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

കണ്ണര്‍: തളിപ്പറമ്പ് നഗരത്തിലുണ്ടായ തീപിടത്തത്തില്‍ വൻ നാശനഷ്ടം. നഗര മധ്യത്തിൽ തീപിടത്തം ഉണ്ടായി മൂന്നരമണിക്കൂറുകള്‍ക്ക് ശേഷമാണ് തീയണയ്ക്കാനായത്. കോടികളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഫയര്‍ഫോഴ്‌സിന്റെ പന്ത്രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. തളിപ്പറമ്പ് ദേശീയപാതക്ക് സമീപം നഗരസഭ ബസ്റ്റാന്റിന് തൊട്ടടുത്തുള്ള കെവി കോംപ്ലക്‌സിലെ മിട്രെഡ്‌സ് എന്ന ഷോപ്പില്‍ നിന്നുണ്ടായ ചെറിയ തീപിടിത്തം നിമിഷങ്ങള്‍ക്കുള്ളില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. അഗ്നിശമന സേന എത്തുവാൻ വൈകിയത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചെന്ന് നാട്ടുകാർ ആരോപിച്ചു. ആദ്യം ഒരു യൂണിറ്റ് മാത്രമേ എത്തിയിരുന്നുള്ളൂ അപ്പോഴേക്കും കെ.വി.കോംപ്ലക്‌സിലെ ഹൈവേറോഡിനോട് അഭിമുഖമായി കിടക്കുന്ന ഭാഗത്തെ കടകളിലേക്കെല്ലാം തന്നെ തീപിടര്‍ന്നിരുന്നു. രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ അൻപതിലേറെ കടകള്‍ തീപിടുത്തത്തില്‍ പൂര്‍ണമായി കത്തിയമര്‍ന്നു. കടുത്ത ചൂടില്‍ തീപിടിച്ച കടകള്‍ക്ക് അഭിമുഖമായുള്ള റോഡിന്റെ എതിര്‍ഭാഗത്തെ കടകളുടെ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു.ദേശീയപാതയില്‍ വാഹനഗതാഗതവും പൂര്‍ണമായി നിലച്ചിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319690/thalipparamba-fire)