---
title: " 'ആരാധനാലയങ്ങളുടെ ഭരണം വിശ്വാസികളല്ലാത്ത സി.പി.എം കാരുടെ കൈയിൽ'; ജാഗ്രത പാലിക്കണമെന്ന്  അഡ്വ.സണ്ണി ജോസഫ്"
english_title: " Temples are managing by CPM persons who is not a believer."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319888/temples-are-managing-by-cpm-persons-who-is-not-a-believer"
published_at: "2025-10-10T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9320f22997_SUNNY.jpg"
keywords: []
---

#  'ആരാധനാലയങ്ങളുടെ ഭരണം വിശ്വാസികളല്ലാത്ത സി.പി.എം കാരുടെ കൈയിൽ'; ജാഗ്രത പാലിക്കണമെന്ന്  അഡ്വ.സണ്ണി ജോസഫ്

> **Lead Summary:** ഇരിട്ടി: പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിശ്വാസികളല്ലാത്ത സി.പി.എംകാരെ ആരാധനാലയങ്ങളുടെ ഭരണം ഏൽപ്പിച്ചപ്പോൾ, വ്യാപകമായ വിശ്വാസ ധ്വംസനവും മോഷണവും പതിവായിരിക്കുകയാണെന്നും ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും കെ.പി.സി.സി.പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് എംഎൽഎ പ്രസ്താവിച്ചു. ശബരിമലയിലെ വിശ്വാസികളെ വഞ്ചിച്ച മോഷണസംഘക്കാരായ സി.പി.എം - ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെ വെളിച്ചത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി യുടെ നേതൃത്വത്തിൽ കെ.മുരളീധരൻ നയിക്കുന്ന ശബരിമല സംരക്ഷണ ജാഥ വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

ഇരിട്ടി: പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിശ്വാസികളല്ലാത്ത സി.പി.എംകാരെ ആരാധനാലയങ്ങളുടെ ഭരണം ഏൽപ്പിച്ചപ്പോൾ, വ്യാപകമായ വിശ്വാസ ധ്വംസനവും മോഷണവും പതിവായിരിക്കുകയാണെന്നും ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും കെ.പി.സി.സി.പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് എംഎൽഎ പ്രസ്താവിച്ചു. ശബരിമലയിലെ വിശ്വാസികളെ വഞ്ചിച്ച മോഷണസംഘക്കാരായ സി.പി.എം - ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെ വെളിച്ചത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി യുടെ നേതൃത്വത്തിൽ കെ.മുരളീധരൻ നയിക്കുന്ന ശബരിമല സംരക്ഷണ ജാഥ വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബർ 14ന് ചൊവ്വാഴ്ച്ച 4 മണിക്ക് ഇരിട്ടിയിലെത്തിച്ചേരുന്ന ജാഥക്ക് വമ്പിച്ച സ്വീകരണം നൽകാൻ യോഗം തീരുമാനിച്ചു. ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു.. കെ.പി.സി.സി ജനറൽ സിക്രട്ടറി സോണി സെബാസ്റ്റ്യൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു മുഹമ്മദ്ബ്ലാത്തൂർ, പി.സി.ഷാജി, ലിസി ജോസഫ്, പി.എ നസീർ, ജൂബിലി ചാക്കോ, കെ വേലായുധൻ, വി.ടി. തോമസ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി ചന്ദ്രൻ തില്ലങ്കേരി ( ചെയർമാൻ) പി.കെ. ജനാർദ്ദനൻ (ജ :കൺവീനർ) പി.എ.നസീർ, ജൂബിലി ചാക്കോ (വൈസ് :ചെയർമാൻമാർ ) ജയ്സൺ കാരക്കാട് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319888/temples-are-managing-by-cpm-persons-who-is-not-a-believer)