---
title: "91,000 ത്തിന് മുകളിലേക്ക് കുതിച്ച് സ്വർണവില"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319982/thiruvanaththapuram"
published_at: "2025-10-11T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea00e4d3c69_images_(1)_(17).jpeg"
keywords: []
---

# 91,000 ത്തിന് മുകളിലേക്ക് കുതിച്ച് സ്വർണവില

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. സർവ്വകാല റെക്കോ‍ർഡിലാണ് ഇന്നും സ്വർണവില. ഇന്ന് പവന് 400 രൂപ വർദ്ധിച്ച് സ്വർണവില വീണ്ടും 91,000 കടന്നു. വ്യാഴാഴ്ച സ്വർണവില 91,000 എന്ന റെക്കോർഡ് വില മറികടന്നിരുന്നു. എന്നാൽ ഇന്നലെ വില കുറയുകയും ഉച്ചയ്ക്ക് ശേഷം കൂടുകയും ചെയ്തു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. സർവ്വകാല റെക്കോ‍ർഡിലാണ് ഇന്നും സ്വർണവില. ഇന്ന് പവന് 400 രൂപ വർദ്ധിച്ച് സ്വർണവില വീണ്ടും 91,000 കടന്നു. വ്യാഴാഴ്ച സ്വർണവില 91,000 എന്ന റെക്കോർഡ് വില മറികടന്നിരുന്നു. എന്നാൽ ഇന്നലെ വില കുറയുകയും ഉച്ചയ്ക്ക് ശേഷം കൂടുകയും ചെയ്തു.

അന്താരാഷ്ട്ര സ്വർണ്ണവില 4,017 ഡോളറിലാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,120 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 98,000 മുകളിൽ നൽകണം.

ഇസ്രയേൽ ഹമാസ് സമാധാന കരാർ വന്നതോടുകൂടി ഇന്നലെ രാവിലെ ഒറ്റയടിക്ക് 1,360 രൂപ പവന് കുറഞ്ഞിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 3960 ഡോളർ വരെ താഴ്ന്നിരുന്നു. ഉച്ചയ്ക്ക്ശേഷം വീണ്ടും വില വർദ്ധിച്ചു. 1040 രൂപയാണ് ഉയർന്നത്. ഒൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319982/thiruvanaththapuram)