---
title: "ചെറുതാഴം പഞ്ചായത്ത് ഒരുക്കിയ മുളന്തുരുത്ത് പദ്ധതി ശ്രദ്ധേയമാകുന്നു"
english_title: "Cheruthazhampanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320043/cheruthazhampanchayath"
published_at: "2025-10-11T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea2ae73c548_1000140415.jpg"
keywords: []
---

# ചെറുതാഴം പഞ്ചായത്ത് ഒരുക്കിയ മുളന്തുരുത്ത് പദ്ധതി ശ്രദ്ധേയമാകുന്നു

> **Lead Summary:** **കണ്ണൂർ : **ചെറുതാഴം പഞ്ചായത്ത് ഒരുക്കിയ മുളന്തുരുത്ത് പദ്ധതി ശ്രദ്ധേയമാകുന്നു. ഉപയോഗശൂന്യമായി കിടന്ന ഒരേക്കർ സ്ഥലമാണ് പഞ്ചായത്ത് ടൂറിസം കേന്ദ്രമാക്കി മാറ്റിയത്.

## Article Content

**കണ്ണൂർ : **ചെറുതാഴം പഞ്ചായത്ത് ഒരുക്കിയ മുളന്തുരുത്ത് പദ്ധതി ശ്രദ്ധേയമാകുന്നു. ഉപയോഗശൂന്യമായി കിടന്ന ഒരേക്കർ സ്ഥലമാണ് പഞ്ചായത്ത് ടൂറിസം കേന്ദ്രമാക്കി മാറ്റിയത്.

രണ്ട് വർഷം മുമ്പ് വരെ കാടുകയറി ആരും തിരിഞ്ഞുനോക്കാത്ത ഇടം.. എന്നാൽ ഇന്നിത്‌ കോട്ടക്കുന്നിലെ മനോഹരമായ മുളന്തുരുത്താണ്. റീലുകൾ കണ്ട് വണ്ണാത്തി പുഴയുടെ ഈ തീരം തേടി എത്തുന്നവരാണ് ഏറെയും.1800 മുളകളാണ് ചെറുതാഴം പഞ്ചായത്ത്‌ നാട്ടുപിടിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് പരിപാലനം.

പ്രാദേശിക ടൂറിസത്തിന് അനന്ത സാധ്യതകളുണ്ടിവിടെ. അത് മനസിലാക്കി കൂടുതൽ നവീകരണത്തിന് ഒരുങ്ങുകയാണ് ചെറുതാഴം പഞ്ചായത്ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320043/cheruthazhampanchayath)